തിരുവനന്തപുരത്ത് റോഡ് ടെസ്റ്റിനിടെ ഗർഭിണിയോട് അപമര്യാദയായി പെരുമാറി, ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയുടെ പരാതിയിൽ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ...!

റോഡ് ടെസ്റ്റിനിടെ ഗർഭിണിയായ ബാങ്ക് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം.നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനസ് മുഹമ്മദിനെയാണ്(40) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസിനായി ആനാട് ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് റോഡ് ടെസ്റ്റിന് കൊണ്ടു പോകുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ടെസ്റ്റിന് ഇടയ്ക്കുവെച്ച് ഗർഭിണിയായ ബാങ്ക് മാനേജരോട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനസ് മുഹമ്മദ് മോശമായ തരത്തിൽ പെരുമാറുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് അനസ് മുഹമ്മദിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha




















