ദില്ലി യാത്ര അവസാനിപ്പിച്ച് ഗവർണർ ഇന്ന് കേരളത്തിലെത്തും; അദ്ദേഹം ഇന്ന് എത്തുമെന്ന ഉറപ്പ് നൽകി രാജ്ഭവൻ വൃത്തങ്ങൾ; നിർണായകമായ വിജ്ഞാപനങ്ങൾ പുറത്തിറക്കാൻ സാധ്യത

ദില്ലി യാത്ര അവസാനിപ്പിച്ച് ഗവർണർ ഇന്ന് കേരളത്തിലെത്തുകയാണ്. അദ്ദേഹം ഇന്ന് എത്തുമെന്ന ഉറപ്പ് രാജ്ഭവൻ വൃത്തങ്ങൾ നൽകിയിരിക്കുകയാണ്. അദ്ദേഹം ഇന്ന് എത്തുമ്പോൾ തീർച്ചയായും നിർണ്ണായകമായ പല കാര്യങ്ങളിലും തീരുമാനമുണ്ടാകും. ചില നിർണ്ണായകമായ വിജ്ഞാപനങ്ങൾ പുറത്തിറക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തുന്ന ആരിഫ് മുഹമ്മദ് ഖാന്റെ നീക്കമെന്താകും എന്ന അങ്കലാപ്പിലാണ് വി സിമാരും സർക്കാരും.
മാത്രമല്ല കഴിഞ്ഞ ദിവസം അദ്ദേഹം വിസിമാരുടെ കാര്യത്തിൽ ഒരു നിർണ്ണായക തീരുമാനമെടുത്തിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകാൻ വിസിമാർക്ക് സമയം നീട്ടി നൽകിയിരുന്നു ഹൈക്കോടതി . മാത്രമല്ല എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ചാൻസലർക്കും സമയം അനുവദിച്ചു കൊടുക്കുകയും ചെയ്‌തു. : രാജി വച്ചൊഴിയാതിരിക്കാനുളള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയമാണ് വിസിമാർക്ക് ഹൈക്കോടതി.
നീട്ടി കൊടുത്തത്. തിങ്കളാഴ്ച അഞ്ച് മണി വരെയാണ് സമയം നീട്ടി കൊടുത്തത് .വിസിമാരുടെ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കുവാനിരിക്കുകയാണ്. കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകാനുളള സമയപരിധി കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെവെയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം അദ്ദേഹം മാധ്യമങ്ങളെ കണ്ട് ചില നിർണ്ണായക കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതായത് എന്റെ പദവിയിൽ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് എത്രത്തോളം സംസാരിക്കാൻ പറ്റുമോ അത്രത്തോളം താൻ സംസാരിക്കും എന്നാണ് ഗവർണർ തുറന്നടിച്ചിരിക്കുന്നത്. ഞാൻ പറഞ്ഞതും പറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിസിമാരുടെ ശമ്പളം പിടിക്കണം എന്ന കാര്യം താൻ പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.അവരുടെ ശമ്പളം പിടിക്കുന്ന കാര്യത്തിൽ ഇതുവരെ താൻ ഒരു തീരുമാനം എടുത്തിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha




















