മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് തിരിച്ചടി....വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹര്‍ജി തള്ളി, കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്, അപ്പീല്‍ നല്‍കുമെന്ന് കെഎം ഷാജി

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് തിരിച്ചടി....വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഹര്‍ജി തള്ളി, കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്, അപ്പീല്‍ നല്‍കുമെന്ന് കെഎം ഷാജി.
തന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ വേണമെന്ന ഇദ്ദേഹത്തിന്റെ ഹര്‍ജിയാണ് തള്ളിയത്. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് 47.35 ലക്ഷം രൂപയായിരുന്നു വിജിലന്‍സ് പിടിച്ചെടുത്തത്. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കെഎം ഷാജിയുടെ വാദം.കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെഎം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്ന് കോടതി ആരായുകയും ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha




















