ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ മുഹമ്മദ് ഷാഫി: ഇലന്തൂർ ഇരട്ട നരബലിയിൽ നിർണായക തെളിവ് ലഭിച്ചതായി അന്വേഷണ സംഘം...

ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ മുഖ്യ ആസൂത്രികനായ മുഹമ്മദ് ഷാഫി. പത്മത്തിന്റെ കേസിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ ഉണ്ടായിരുന്ന അതെ നിസ്സഹകരണമാണ് ഷാഫി തുടരുന്നത്. ഇത് ചൂണ്ടിക്കാട്ടി കസ്റ്റഡി കാലാവധി നീട്ടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത റോസ്‍ലിൻ കൊലക്കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുന്നത്. കേസിൽ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 26നാണ് പെരുമ്പാവൂർ കോടതി പ്രതികളെ ഒൻപത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ചോദ്യംചെയ്യലിൽ ചില നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. രണ്ടാം പ്രതി ഭഗവൽ സിങ്ങിനെ കോലഞ്ചേരി, കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. റോസ്‌ലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് ഇവിടെ നിന്നാണെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് ഭഗവൽ സിങ്ങിനെ നേരിട്ടത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്നതിന് സമാനമായ കത്തിയാണ് ഭഗവൽ സിങ് വാങ്ങിയത്. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കത്തികൾ നേരത്തെ ഇലന്തൂരിൽ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇലന്തൂർ ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിൽ പ്രതികളിലൊരാളായ ഭഗവൽ സിങ് പണയം വെച്ച റോസ്‍ലിന്‍റെ മോതിരവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏഴ് മില്ലി ഗ്രാം തൂക്കമുള്ള മോതിരമാണ് ഭഗവല്‍ സിങ്ങ് ഇവിടെ പണയം വെച്ചിരുന്നത്.
റോസ്ലിയെ വെട്ടിമുറിക്കാൻ ഉപയോഗിച്ച രണ്ടു കത്തികൾ ഭഗവൽസിംഗിന്റെ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീടിനുള്ളിൽ വച്ച് റോസ്ളിയെ വെട്ടിമുറിച്ച ശേഷം അടുക്കള വാതിൽപ്പടിയിൽ വച്ച് തലയ്ക്ക് വീണ്ടും വെട്ടിയെന്ന് ഭഗവൽസിംഗും ലൈലയും തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞിരുന്നു. വാതിൽ തുറന്നിട്ട ശേഷം വെട്ടിയത് അയൽ വീട്ടിലുള്ളവർ കണ്ടിട്ടുണ്ടാവില്ലേ എന്ന് പൊലീസ് ചോദിച്ചപ്പോൾ, അടുക്കള വാതിലിൽ നിന്ന് കാണാവുന്ന വീടുകളിൽ ആൾത്താമസമില്ലെന്ന് ഭഗവൽസിംഗ് മറുപടി നൽകിയത്.
കൊല്ലപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം പത്മത്തിന്റെതാണെന്ന് ആണെന്ന് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ പത്‌മത്തിൻ്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു. എന്നാൽ, മൃതദേഹം വിട്ടുനൽകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.
പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ലൈലയുടെ ഹർജി കോടതി തള്ളിയിരുന്നു. താന്‍ കേസിലെ പ്രധാനപ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹര്‍ജിയില്‍ ലൈല വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കൊലപാതകത്തില്‍ ലൈലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. രബലി സംഭവത്തില്‍ മുഴുവന്‍ ഡി.എന്‍.എ. പരിശോധനാ ഫലവും പുറത്തു വരുന്നതോടെയേ ഷാഫിയും കൂട്ടാളികളും മറ്റാരെയെങ്കിലും കൊലപ്പെടുത്തിയിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമാകൂ. അതിനാല്‍ എല്ലാ മൃതദേഹ ഭാഗങ്ങളുടെയും പരിശോധനാ ഫലം പുറത്തു വരുന്നതുവരെ ദുരൂഹത തുടരും. റോസ്‌ലിന്റേതും പത്മയുടേതുമല്ലാതെ മറ്റേതെങ്കിലും ഡി.എന്‍.എ. ഫലം വന്നാല്‍ അത് വീണ്ടും വഴിത്തിരിവാകും.
ഇലന്തൂരിലെ ഇരട്ട നരബലി നടന്ന വീടും പരിസരവും പോലീസ് വിശദമായി പരിശോധിച്ചിരുന്നു. മറ്റൊരു കൊലപാതകം നടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് ഇതുവരെ അന്വേഷണ സംഘം. ഷാഫിയുടെ മൊഴിയില്‍ പോലീസിന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. തുടക്കത്തില്‍ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിനിടയിലും ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടായിരുന്നു ഷാഫിക്ക്. തെളിവുകള്‍ മുന്നില്‍ പോലീസ് നിരത്തിയപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. മറ്റെവിടെയെങ്കിലും ഷാഫി സമാന രീതിയില്‍ കൊലപാതകം നടത്തിയിരുന്നോ എന്ന സംശവും പോലീസിനുണ്ട്. നരബലി കേസിൽ ഷാഫി ഉൾപ്പെട്ട മറ്റ് ക്രിമിനൽ കേസുകളിലെ കൂട്ടുപ്രതികൾക്ക് റോസ്ലിയുടെ കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha




















