Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

നിര്‍ണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെ, സീൽ ചെയ്ത ​ഗ്രീഷ്മയുടെ വീട്ടിൽ അജ്ഞാതൻ, വീടിന് കാവൽ ഏർപ്പെടുതാതിരുന്നത് പോലീസിന്റെ ​ഗുരുത വീഴ്ച, തെളിവുകള്‍ നഷ്ടപ്പെട്ടാല്‍ കേസിന് തിരിച്ചടി, ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന വീട്ടിൽ സംഭവിച്ചത്...!

05 NOVEMBER 2022 04:47 PM IST
മലയാളി വാര്‍ത്ത

പ്രണയക്കുരുക്കിൽ വീഴ്ത്തി യുവതി കൊലപ്പെടുത്തിയ ഷാരോൺ രാജിന്റെ മരണത്തിൽ തുടക്കത്തിൽ അലംഭാവം കാട്ടിയ പാറശാല പോലീസ് വീണ്ടും തെളിവ് നശിപ്പിക്കപെടാനുള്ള ഗുരുതര വീഴ്ച്ചയ്ക്ക് വഴിയൊരുക്കി കൊടുത്തിരിക്കുകയാണ്. പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ ചിറയിലെ വീടിന്റെ പൂട്ട് പൊളിച്ച് ആരോ കയറിയെന്ന് സംശയം ബലപ്പെടുകയാണ്.

സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്.ീൽ ചെയ്ത വീടിന് കാവല്‍ ഏര്‍പ്പെടുത്താത്തത് പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. തെളിവുകള്‍ നഷ്ടപ്പെട്ടാല്‍ കേസില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്. ഇന്ന് രാവിലെയാണ് വീടിന്റെ പൂട്ട് പൊളിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവർമൻചിറ പുപ്പള്ളികോണത്താണ് ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടിന്റെ പൂട്ടാണ് പൊളിച്ചത്.

ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താനിരിക്കെ,പൂട്ട് പൊളിച്ച് വീടിനുള്ളിൽ അജ്ഞാതനായ വ്യക്തി കയറിയത് നിർണായകമായ തെളിവുകൾ നശിപ്പിക്കാനാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു.കാരണം ഈ കേസിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അലംഭാവമാണ് പ്രതിയിലേക്കെത്താൻ തു‌ടക്കത്തിൽ വൈകിയത്.

തമിഴ്‌നാട് പോലീസും പാറശ്ശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. സംഭവത്തില്‍ പളുകല്‍ പോലീസ് സ്റ്റേഷനില്‍ കേരള പോലീസ് പരാതി നല്‍കും. വിഷം സൂക്ഷിച്ചിരുന്ന ഷെഡ്ഡിലും വിഷക്കുപ്പി ഉപേക്ഷിച്ച വീട്ടിനുപുറകിലെ റബ്ബര്‍ തോട്ടത്തിലുമെത്തിച്ച് ഗ്രീഷ്മയെ തെളിവെടുപ്പ് നടത്താനിരിക്കെയാണ് ഇത്തരത്തിലൊരും അപ്രതീക്ഷിത സംഭവം.

മോഷണശ്രമമാണോ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്തെല്ലാം സാധനങ്ങള്‍ നഷ്ടപ്പെട്ടെന്നു പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാറിനെയും വീട്ടിനു പുറകുവശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും പോലീസ് സംഘം വീടിനുള്ളില്‍ പ്രവേശിച്ചിരുന്നില്ല.

വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നില്ല.അതിനാൽ വീടിനു കാവല്‍ ഏര്‍പ്പെടുത്താത്തത് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതര വീഴ്ച്ചയായി വേണം കണക്കാക്കാൻ. അതേസമയം കേസില്‍ പോലീസ് വീണ്ടും നിയമോപദേശം തേടും. പോലീസ് മേധാവിയാണ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുന്നത്.

കഴിഞ്ഞ ദിവസം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയ നിയമോപദേശത്തില്‍ തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ അനുയോജ്യമെന്നു പറഞ്ഞിരുന്നു. എന്നാല്‍, കേരള പോലീസ് അന്വേഷിക്കന്നതിനു നിയമതടസ്സമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം കോടതിയില്‍ പ്രതിഭാഗം ചോദ്യംചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതേത്തുടര്‍ന്നാണ് വീണ്ടും നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും നടന്നത് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് മെഡിക്കല്‍ കോളേജില്‍വച്ചാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് പാറശ്ശാല പോലീസ് സ്റ്റേഷനിലാണ്. ഇത് പ്രതിഭാഗം ചോദ്യംചെയ്താല്‍ വിചാരണയെ ബാധിക്കാമെന്നാണ് ആശങ്ക. ഷാരോണിന്റെ ബന്ധുക്കളുടെ ആവശ്യം കേസ് കേരള പോലീസ് തന്നെ അന്വേഷിക്കണമെന്നാണ്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുെമന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (13 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (21 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (29 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (39 minutes ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (48 minutes ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (1 hour ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (1 hour ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (1 hour ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (1 hour ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (2 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (2 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (2 hours ago)

രാജാവിനെ വിറപ്പിച്ചവനെ തീർത്തേക്കാൻ ഉത്തരവ്...! റിപ്പോര്‍ട്ടര്‍ ജയശങ്കറിന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്  (2 hours ago)

Malayali Vartha Recommends