ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്ക് ഇനി മുതല്‍ ശമ്പളത്തോടുകൂടിയ സഹായികള്‍

ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ക്ക് ഇനിമുതല്‍ ശമ്പളത്തോടുകൂടിയ സഹായികളെ വയ്ക്കാം. ഗ്രാമസേവാകേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ ഫെസിലിറ്റേറ്ററായി പഞ്ചായത്ത് നിയമിക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
നിയമനം നല്‍കുന്ന വ്യക്തി വാര്‍ഡ് മെമ്പറുടെ കുടുംബക്കാരനോ ബന്ധുവോ ആകരുത്. എസ്.എസ്.എല്‍.സി. പാസായതും മൂന്ന് മാസമെങ്കിലും ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ പരിശീലനപരീക്ഷ പാസായ ആളുമായിരിക്കണം നിയമനം ലഭിക്കുന്നയാള്‍.
ഫെസിലിറ്റേറ്ററുടെ കാലാവധി രണ്ട് വര്‍ഷമാണ്. പഞ്ചായത്ത് മെമ്പര്‍ ആവശ്യപ്പെട്ടാല്‍ കാലാവധി നീട്ടിനല്‍കാം. കുടുംബശ്രീ അംഗമോ അവരുടെ കുടുംബാംഗമോ ആയ വ്യക്തിക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കാം.
ഫെസിലിറ്റേറ്ററുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സേവനം അവസാനിപ്പിക്കാം. അല്ലാത്തപക്ഷം മെമ്പറുടെ കാലാവധി അവസാനിക്കുന്നതോടെ ഫെസിലിറ്റേറ്ററുടെ കാലാവധിയും അവസാനിക്കും.ഫെസിലിറ്റേറ്റര്‍ക്ക് ഓണറേറിയമായി പ്രതിമാസം 1000 രൂപ ഗ്രാമകേന്ദ്രത്തിന് വകയിരുത്തുന്ന തുകയില്‍നിന്ന് നല്‍കാം. ഇതിനു പുറമേ പഞ്ചായത്തിന്റെ ഡിമാന്‍ഡ് നോട്ടീസ് വിതരണം ചെയ്യുന്നതിന് ഒരു നോട്ടീസിന് അഞ്ചുരൂപ നിരക്കിലും മറ്റ് സേവനങ്ങള്‍ക്ക് പഞ്ചായത്ത്തലത്തില്‍ ഒരു പൊതുനിരക്ക് നിശ്ചയിച്ച് അതിന്റെ 75 ശതമാനവും ഫെസിലിറ്റേറ്റര്‍ക്ക് നല്‍കാം.
ഗ്രാമസഭകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും പദ്ധതിപ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ഉദ്ദേശിച്ചുള്ള ഗ്രാമസേവാകേന്ദ്രങ്ങളെ വാര്‍ഡുകളുടെ ഭരണകേന്ദ്രമാക്കിമാറ്റുകയാണ് ലക്ഷ്യം. ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ സഹകരിപ്പിക്കുന്നതു സംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























