വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട കാര്‍ മുറുക്കാന്‍ കടയിലേക്ക് ഇടിച്ചു കയറി, കടയുടമയടക്കം മൂന്നു പേര്‍ക്കു പരുക്ക്

വിഴിഞ്ഞം ജംക്ഷനു സമീപം നിയന്ത്രണം വിട്ട കാര്‍ മുറുക്കാന്‍ കടയിലേക്ക് ഇടിച്ചു കയറി, കടയുടമയടക്കം മൂന്നു പേര്‍ക്കു പരുക്ക്. ചൊവ്വ രാത്രി 10.30നു ശേഷമുണ്ടായ അപകടത്തില്‍, കടയുടമ വിഴിഞ്ഞം സ്വദേശികളായ താജുദീന്‍(45), ഷംനാദ്(40), സെയ്‌നുലാബ്ദീന്‍(48) എന്നിവര്‍ക്കാണു പരുക്കേറ്റത്. കാറിലുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ഭാഗത്തു നിന്നു വിഴിഞ്ഞത്തേക്ക് വന്ന കാര്‍ ജംക്ഷനു സമീപം പുളിമൂട്ടിലെ മുറുക്കാന്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കട അടച്ചു പൂട്ടാനായുള്ള തയാറെടുപ്പിലായിരുന്നു ഉടമ. കടയ്ക്കു സമീപം നില്‍ക്കുകയായിരുന്നു പരുക്കേറ്റ രണ്ടു പേരും. ഇടിയുടെ ആഘാതത്തില്‍ കട ഭാഗികമായി തകര്‍ന്നു. തിരക്കേറിയ ജംക്ഷനില്‍ ഭാഗ്യത്താലാണു വന്‍ അപകടം ഒഴിവായത്. പരുക്കേറ്റവരെ വിഴിഞ്ഞം പൊലീസ് ജീപ്പിലും 108 ആംബുലന്‍സിലുമായി ആശുപത്രികളിലെത്തിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha