Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അവിടെ പാലുകാച്ച് ഇവിടേയും... ചൊവ്വാഴ്ച ലക്ഷം പേരെ അണിനിരത്തി രാജ്ഭവന്‍ മാര്‍ച്ച് തകര്‍ക്കുമ്പോള്‍ മററ്റത്ത് കോര്‍പറേഷനില്‍ വിവാദകത്തിന്‍മേല്‍ സമരം തുടരും; രാജ്ഭവന് സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ ഇറക്കാന്‍ സാധ്യത; ബിജെപി കൂടുതല്‍ കേന്ദ്ര നേതാക്കളെ ഇറക്കും

12 NOVEMBER 2022 08:24 AM IST
മലയാളി വാര്‍ത്ത

ഈ വരുന്ന ചൊവ്വാഴ്ചയാണ് രാജ്ഭവനിലേക്ക് എല്‍.ഡി.എഫ്. നിശ്ചയിച്ച മാര്‍ച്ച്. ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പറയുന്നത്. അതേ സമരം തൊട്ടരികെ കോര്‍പറേഷന്‍ സമരം കനക്കുന്നത് നാണക്കേടുമാണ്. രാജ്ഭവന്‍ മാര്‍ച്ചിനൊപ്പം ജില്ലാതലത്തില്‍ ബഹുജന മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കും. സഹകരിക്കാവുന്ന സംഘടനകളെയും വ്യക്തികളെയും സമരത്തിന്റെ ഭാഗമാക്കാനാണ് തീരുമാനം. അതിന് രാഷ്ട്രീയമായ വേദി തടസ്സമാകാതിരിക്കാനാണ് സാംസ്‌കാരിക പ്രതിഷേധ വേദി ഒരുക്കുന്നത്.

രാജ്ഭവന്‍ മാര്‍ച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍വിരുദ്ധ പോരാട്ടത്തില്‍ തമിഴ്‌നാടിനെ ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞദിവസം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനൊപ്പം, രാജ്ഭവന്‍ മാര്‍ച്ചില്‍ ഡി.എം.കെ. പ്രതിനിധിയെ പങ്കെടുപ്പിക്കും. ഡി.എം.കെ. എം.പി. തിരുച്ചി ശിവ പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ ദേശീയനേതാക്കളും രാജ്ഭവനു മുമ്പിലെ പ്രതിഷേധത്തില്‍ പങ്കെടുക്കും.

നവംബര്‍ 15ന് എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഒരുലക്ഷം പേരുടെ രാജ്ഭവന്‍ മാര്‍ച്ചിനെ നേരിടാന്‍ സി.ആര്‍.പി.എഫിനെ വിന്യസിക്കുന്നത് ഗവര്‍ണറുടെ പരിഗണനയില്‍. രാജ്ഭവന് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. അക്രമസംഭവങ്ങളുണ്ടായേക്കാമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണിത്. ഇതേക്കുറിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്.

നേരത്തെ രാജ്ഭവന് സുരക്ഷയൊരുക്കിയിരുന്നത് സി.ആര്‍.പി.എഫ് ആയിരുന്നു. പിന്നീട് സുരക്ഷാ ചുമതല കേരള പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ സുരക്ഷ പിന്‍വലിച്ച് കേന്ദ്രസേനയെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണര്‍ കത്തു നല്‍കിയാല്‍ മതി.

ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന സമരത്തില്‍ സംഘര്‍ഷത്തിനിടയുണ്ടെന്നും സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കാമെന്നും ആലോചനയുണ്ട്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം 15ന് ഗവര്‍ണര്‍ രാജ്ഭവനിലുണ്ടാവും.

അതേസമയം കോര്‍പറേഷനിലെ കത്ത് സമരത്തില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കും. അതിന്റെ തുടക്കമാണ് പ്രകാശ് ജാവഡേക്കര്‍ ഇന്നലെ പങ്കെടുത്തത്. കേരള സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിച്ചു ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കര്‍ എംപി. ഭരണഘടനാ പദവിയുള്ള ഗവര്‍ണറെ പേരു വിളിച്ചാണു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യുന്നത്.

സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്കു നേരെയുണ്ടായ വധശ്രമം ഗവര്‍ണര്‍ ഓര്‍മിക്കണമെന്ന മന്ത്രി വി.ശിവന്‍കുട്ടിയുടെ താക്കീതും രാജ്ഭവന്‍ വളഞ്ഞു ഗവര്‍ണറെ ഉപരോധിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശവും ജനാധിപത്യ വിരുദ്ധമാണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവരെ രക്ഷപ്പെടുത്തിയ കെ.കെ.രാഗേഷിനെ പഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തതെന്നു ജാവഡേക്കര്‍ പറഞ്ഞു.

ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാര്‍ക്ക് അനധികൃതമായി ജോലി നല്‍കുന്ന സ്വജനപക്ഷപാതം മറയ്ക്കാനാണു സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നീങ്ങുന്നത്. കരാര്‍ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടു മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് ലക്ഷക്കണക്കിനു യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഈ കേസ് സിറ്റിങ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ ഉപയോഗിച്ചു ബിജെപിയുടെ സമാധാനപരമായ മാര്‍ച്ചിനെ സര്‍ക്കാര്‍ ആക്രമിക്കുന്നു. രാസവസ്തുക്കള്‍ നിറച്ച ടിയര്‍ ഗ്യാസും ഗ്രനേഡുകളുമാണ് ഉപയോഗിക്കുന്നത്. ഈ ആക്രമണത്തിനു നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണംജാവഡേക്കര്‍ ആവശ്യപ്പെട്ടു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (33 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends