പറവൂരില്‍ മഷിനോട്ടക്കാരനെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍....

പറവൂരില്‍ മഷിനോട്ടക്കാരനെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍....ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേല്‍പുതുപറമ്പ് വീട്ടില്‍ അജിത്ത് (40) ആണ് അറസ്റ്റിലായത്.ഈ മാസം ഒന്നിന് പെരുവാരത്ത് വാടകവീട്ടില്‍ മഷിനോട്ടം നടത്തിയിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി തൈക്കൂട്ടത്തില്‍ വിജയനെ (62) ബോധം കെടുത്തിയ ശേഷമായിരുന്നു കവര്‍ച്ച.
മഷിനോട്ടത്തിനെന്ന മട്ടില്‍ എത്തിയ സംഘം വിജയനെ കെട്ടിയിട്ട് അബോധാവസ്ഥയിലാക്കിയ ശേഷം ശരീരത്തില്‍ അണിഞ്ഞിരുന്ന മാല, ബ്രേസ്ലെറ്റ്, രണ്ട് മോതിരം എന്നിവയടക്കം ഏഴേകാല്‍ പവന്റെ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് കവര്‍ന്നെടുത്തത്.
പിന്നീട് പ്രതികള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. കോടതി പ്രതിയെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha


























