പത്താം ക്ലാസുകാരിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു; പരിശോധിച്ച ഡോക്ടർമാർ ഞെട്ടി; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് രണ്ടാനച്ഛന്‍; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ അടിമാലിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പിടികൂടി അടിമാലി സ്റ്റേഷനിൽ എത്തിച്ചു. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാനച്ഛനും പെണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്ന് അടിമാലി താലുക്കാശുപത്രിയിലെത്തിച്ചത്.
ഇതിനു പിന്നാലെ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്ന് അടിമാലി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയിലെത്തിയ പൊലീസ് പെണ്‍കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് കുറ്റക്കാരന്‍ രണ്ടാനച്ഛനാണെന്ന വിവരം പുറത്ത് വരുന്നത്. എന്നാൽ ഇതിനിടെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയിരുന്നു.
മാത്രമല്ല ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നത്. എന്നാൽ പെണ്‍കുട്ടിയുടെ അമ്മ വിവരം അറിഞ്ഞിരുന്നില്ലെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസില്‍ മറ്റാരും പ്രതിയല്ലെന്നും പൊലീസ് അറിയിച്ചു.
തുടർന്ന് കുട്ടിയുടെ മൊഴി എടുത്തശേഷം പൊലീസ് ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. നിലവിൽ ഇവരുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി. അടിമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ പ്രതി പാലക്കാട് സ്വദേശിയെന്ന വിലാസത്തിൽ താമസിക്കുകയായിരുന്നു. എന്നാൽ ഇത് വ്യാജമെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
https://www.facebook.com/Malayalivartha
























