ഗവര്‍ണര്‍മാരെ തടയൽ!ഈ മുഖ്യമന്ത്രിമാരുടെ സ്ഥാനം സ്വാഹാ...നട്ടം തിരിഞ്ഞ് പിണറായി!മുഖ്യമന്ത്രിമാര്‍ കുറെ വിയർക്കും! ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നതെന്ത്?

കേരളത്തിലടക്കം ഗവർണർ സർക്കാർ പോര് മുറുകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സ്റ്റെപ്പ് വെച്ചാൽ നാല് സ്റ്റെപ്പ് മുന്നോട്ട് വെച്ച് തിരിച്ചടിക്കുകയാണ് ഗവർണർ. നേരത്തെ മാസങ്ങള്‍ക്ക് മുന്‍പ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള പോരാട്ടമായിരുന്നു ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവമായിരുന്നത്.
അതേസമയം ഗവര്‍ണറെ ഉപയോഗിച്ച് ബി ജെ പി സംസ്ഥാനത്ത് സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അതിലെ പ്രധാന ആരോപണം ഉയർന്നിരുന്നത്. എന്നാൽ ഇന്ന് ഈ ആരോപണം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയരുകയാണ്. കേരള, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് അത്.
നിലവിൽ ഈ മൂന്ന് സംസ്ഥാനങ്ങളും ബി ജെ പിയോട് അകല്‍ച്ച പാലിക്കുന്നവയാണ്. അതുപോലെ ഗവര്‍ണറെ മാറ്റണം എന്നും ഗവര്‍ണറുടെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം എന്നുമുള്ള ആവശ്യം മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്നുമുണ്ട്. ഇതിനു പിന്നാലെ ഗവര്‍ണര്‍മാരുടെ നിലപാട് വിനാശകരമായ രാഷ്ട്രീയമായി മാറുകയാണെന്നാണ് മുന്‍ കേരള സര്‍വകലാശാല പി വി സി ഡോ.ജെ. പ്രഭാഷ് പറയുന്നത്.
https://www.facebook.com/Malayalivartha
























