അസഹിഷ്ണുത ഉളവാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാമതെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യറോ

ദേശീയ ഐക്യത്തിന് ഹാനികരമാവുന്ന പ്രസ്താവനകള്‍ നടത്തിയും ജനങ്ങള്‍ക്കിടയില്‍ വൈരം പടര്‍ത്തിയും ഭരണകൂടത്തെ അലോസരപ്പെടുത്തുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാമത് കേരളമാണെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.
ഭരണകൂടത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍ (ഒഫന്‍സസ് എഗെയ്ന്‍സ്റ്റ് ദ സ്‌റ്റേറ്റ്) എന്ന വിഭാഗത്തിലാണ് എന്‍.സി.ബി.ആര്‍. ഇത് രേഖപ്പെടുത്തിയിട്ടുള്ളത്.2014ല്‍ ഇത്തരത്തിലുള്ള 512 കുറ്റകൃത്യങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 72 കേസുകള്‍ കേരളത്തിലായിരുന്നു. മൊത്തം കുറ്റകൃത്യങ്ങളുടെ 14 ശതമാനം വരുമിത്.
തൊട്ടുപിന്നാലെ അസം (56), കര്‍ണാടക (46), രാജസ്ഥാന്‍ (39), മഹാരാഷ്ട്ര (34), മേഘാലയ (32) എന്നീ സംസ്ഥാനങ്ങളുണ്ട്. പെരുമാറ്റം, പ്രസംഗം, വിപ്ലവം എന്നിവയിലൂടെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, രാജ്യദ്രോഹമെന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന പ്രവര്‍ത്തനങ്ങള്‍, മതം, വര്‍ഗം, ദേശം എന്നിവയുടെപേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കല്‍ തുടങ്ങിയവയാണ് രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്.
ദേശീയോദ്ഗ്രഥനത്തിന് വിഘാതമാവുന്നതരത്തില്‍ ദുരാരോപണങ്ങളും ഇടപെടലുകളും നടത്തിയതിന് എടുത്ത 13 കേസുകളില്‍ ആറെണ്ണം കേരളത്തിലാണ്.ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന 336 സംഭവങ്ങള്‍, 2014ല്‍ ഇന്ത്യയിലൊട്ടാകെ റിപ്പോര്‍ട്ടുചെയ്തിരുന്നു. 65 കേസുകളുമായി കേരളം അതിലും ഒന്നാമതെത്തി. കര്‍ണാടകയും (46) രാജസ്ഥാനും (39) പിന്നിലുണ്ട്. മഹാരാഷ്ട്രയാണ് (33) നാലാമത്. ഭരണകൂടത്തിനെതിരെ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന 47 കേസുകള്‍ ഇന്ത്യയിലാകെ റിപ്പോര്‍ട്ടുചെയ്തിരുന്നു. ജാര്‍ഖണ്ഡും ബിഹാറും കഴിഞ്ഞാല്‍ ഈ വകുപ്പില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. ആയുധങ്ങള്‍ ശേഖരിച്ച് കലാപത്തിന് കോപ്പുകൂട്ടിയ 129 കേസുകളില്‍ കൂടുതലും അസം, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























