സംശയങ്ങൾ ബാക്കിയാക്കി രമയ്ക്ക് പിന്നാലെ ഭർത്താവും; ഭാര്യ വിഷം നൽകിയെന്ന് മൊഴി നൽകിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട് ഭാര്യ വിഷം നൽകിയെന്ന് മൊഴി നൽകിയ യുവാവ് മരിച്ചു. വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരിക്കെയാണ് യുവാവിന്റെ മരണം. സംഭവത്തിൽ വയനാട് സ്വദേശി ജയപ്രകാശ് നാരായണൻ (45) ആണ് മരിച്ചത്.
അതേസമയം ഭാര്യയാണ് തനിക്ക് വിഷം നൽകിയതെന്നാണ് ജയപ്രകാശ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഭാര്യ രമ തനിക്ക് വിഷം നൽകിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ചികിത്സയിലിരിക്കെ ജയപ്രകാശ് ഹൊസ്ദുർഗ് പൊലീസിനോട് മൊഴി നൽകിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹത്തിൻറെ ഭാര്യ രമ വിഷം ഉള്ളിൽ ചെന്ന് മരിച്ചിരുന്നു. മരിച്ച രമയ്ക്ക് 45 വയസാണ് പ്രായം. മാത്രമല്ല ഇവർ ജയപ്രകാശ് നാരായണന് ഒപ്പമായിരുന്നു ആവിക്കരയിൽ താമസിച്ചിരുന്നത്. പിന്നാലെ നവംബർ ഏഴിനാണ് രമയെ മരിച്ച നിലയിലും ജയപ്രകാശ് നാരായണനെ വിഷം ഉള്ളിൽ ചെന്ന് തീർത്തും അവശനായ നിലയിലും കണ്ടെത്തിയത്. പിന്നീട് ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു
https://www.facebook.com/Malayalivartha
























