തെരഞ്ഞെടുപ്പ് ഫലം കിറുകൃത്യമായി പ്രവചിച്ച് മഹേഷിന്റെ മാജിക്

നഗരസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ ആരൊക്കെ ജയിക്കുമെന്ന മജീഷ്യന്‍ മഹേഷിന്റെ പ്രവചനം കിറുകൃത്യം. ഫലപ്രഖ്യാപനത്തിന്റെ പിറ്റേദിവസം പ്രമുഖപത്രങ്ങളില്‍ വരാന്‍ പോകുന്ന വാര്‍ത്തകളുടെ തലക്കെട്ടുകളും മഹേഷ് പ്രവചിച്ചിരുന്നു. അതും അക്ഷരംപ്രതി ശരിയായി.
നഗരസഭാ തെരഞ്ഞെടുപ്പിന് ആദ്യമായി വേദിയായ മാനന്തവാടിയില്‍ ആരൊക്കെ വിജയിക്കുമെന്ന് മഹേഷ് പ്രവചിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ഒപ്പുവെച്ച മുദ്രപ്പത്രത്തില്‍ പ്രവചനം സീല്‍ചെയ്തു പെട്ടിയിലാക്കി സൂക്ഷിക്കുകയായിരുന്നു. പെട്ടി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തു.
മുന്‍ പഞ്ചായത്തംഗം പി.വി. ജോണിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ച പെട്ടിതുറക്കല്‍ ചൊവ്വാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
മാനന്തവാടി എസ്.ഐ. വിനോദ് വലിയാറ്റൂരിന്റെ സാന്നിധ്യത്തില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഉസ്മാനാണ് പ്രവചനം രേഖപ്പെടുത്തി സീല്‍ചെയ്തുവെച്ച പെട്ടിതുറന്നത്. മഹേഷ് വയനാടിന്റെ മാജിക് കലാവിരുന്നും നടന്നു. ഗ്രാന്‍ഡ് ഡ്രേപ്പ് കോ-ഓര്‍ഡിനേറ്റര്‍ ടി.കെ. ഹാരിസ്, പ്രസ്സ് ഫോറം പ്രസിഡന്റ് കെ.എം. ഷിനോജ്, സെക്രട്ടറി എ. ഷമീര്‍, അശോകന്‍ ഒഴക്കോടി, ഫിറോസ്ഖാന്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി പ്രസ് ഫോറവും ഗ്രാന്‍ഡ് ഡ്രേപ്പ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് പ്രവചനപരിപാടി ഒരുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























