സ്‌കൂട്ടറില്‍പോയ യുവതിയുടെ ദേഹത്ത് ബൈക്കിലെത്തിയവര്‍ ആസിഡൊഴിച്ചു

കൊച്ചി നേവല്‍ബേസ് എന്‍ജിനിയറായ യുവതിയുടെ ദേഹത്ത് ബൈക്കിലെത്തിയ സംഘം ആസിഡൊഴിച്ചു. ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പള്ളിപ്പുറം ഒമ്പതാം വാര്‍ഡില്‍ എന്‍എസ്എസ് കോളേജ് കവലയ്ക്ക് വടക്ക് പുളിക്കില്‍ പരേതരായ ഷണ്‍മുഖന്റെയും സുധര്‍മയുടെയും മകള്‍ ശാരിമോള്‍ (24) ആക്രമണത്തിനിരയായത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ ചേര്‍ത്തല നഗരത്തിനടുത്ത് ആഞ്ഞിലിപ്പാലത്തിനടുത്ത് പുരുഷന്‍ കവലയ്ക്ക് സമീപമാണ് സംഭവം.
സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ ഹെല്‍മെറ്റ്ധാരികളായ രണ്ട് പേരാണ് ആസിഡ് ഒഴിച്ചത്. നാട്ടുകാരാണ് പൊള്ളലേറ്റ ശാരിമോളെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. കഴുത്തിന് താഴോട്ട് 35 ശതമാനത്തോളം പൊള്ളലേറ്റു.
അക്രമികളെക്കുറിച്ച് സൂചന ലഭിച്ചില്ല. ചേര്‍ത്തല സിഐ വി എസ് നവാസ് എറണാകുളത്ത് ആശുപത്രിയില്‍ കഴിയുന്ന ശാരിയെ സന്ദര്‍ശിച്ചു. മുത്തശിയുടെ മരണശേഷം ശാരിയും സഹോദരിയും അടുത്തിടെയാണ് ചേര്‍ത്തലയില്‍ താമസമാക്കിയത്. ചേര്‍ത്തല നഗരസഭ മുനിസിപ്പല്‍ 22-ാം വാര്‍ഡില്‍ നമ്പിടിപ്പറമ്പില്‍ മോഹനന്റെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മോഹനന്റെ ഭാര്യ ഇവരുടെ മാതൃസഹോദരിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha