ബാബു കോഴവാങ്ങിയെന്ന് പറയാന്‍ വിജിലന്‍സ് ഡയറക്ടര്‍ സമ്മതിച്ചില്ലന്ന് ബിജുരമേശ്, മന്ത്രിക്കെതിരായ ആരോപണത്തില്‍ വിജിലന്‍സ് ശാസ്ത്രീയ പരിശോധന നടത്തിയില്ല

ബാബുവിന് കോഴവാങ്ങിയെന്ന് പറയാന്‍ വിജിലന്‍സ് ഡയറക്ടര്‍ സമ്മതിച്ചില്ലന്ന് ബിജുരമേശ്. സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴി സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്താതെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചത്. ബാബുവിന്റെ പ്രൈവറ്റ് സെക്രട്ടറി ആര്‍ സുരേഷിനാണ് പണമടങ്ങിയ ബാഗ് നല്‍കിയതെന്നും സുരേഷാണ് മന്ത്രിയുടെ കാറില്‍ ബാഗ് കൊണ്ടു വച്ചതെന്നുമുള്ള മൊഴിയാണ് അന്വേഷിക്കാതെ വിട്ടത്. ബാബുവും സുരേഷുമടക്കം 38 പേരുടെ മൊഴി രേഖപ്പെടുത്തി ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും വിജിലന്‍സ് ഡിവൈഎസ്പി എം എന്‍ രമേശ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സെക്രട്ടേറിയറ്റില്‍ വച്ച് മന്ത്രി ബാബുവിന് താന്‍ 50 ലക്ഷം രൂപ നല്‍കിയതിന് പ്രൈവറ്റ് സെക്രട്ടറി ആര്‍ സുരേഷ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് അംഗം റസീഫ്, രാജധാനി ഹോട്ടല്‍ മാനേജര്‍ രാഘാകൃഷ്ണന്‍ എന്നിവരും തന്റെ ഓഫീസിലെ മൂന്നുപേരും ദൃക്‌സാക്ഷികളാണെന്നും ബിജു വെളിപ്പെടുത്തി. അത് ശരിയാണെങ്കില്‍ ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ കന്റോണ്‍മെന്റ് മേഖലയിലെ ടവറുകളുടെ പരിധിയിലായിരിക്കണം, നിര്‍ണായകമായ ഈ ശാസ്ത്രീയ പരിശോധന വിജിലന്‍സ് നടത്തിയതേയില്ല. മന്ത്രി ബാബുവിന്റെ ഓഫീസ് ഉള്‍പ്പടുന്ന സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ കാമറാദൃശ്യങ്ങളും ബാറുടമകളുടെയും സംഘടനയുടെയും ബാങ്ക് അ്ക്കൗണ്ടുകളും പരിശോധിച്ചില്ല, . ഡിവൈഎസ്പി ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്ന് വിജിലന്‍നസ് സ്ൂപ്രണ്ട് പറഞ്ഞു.
മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയ ശേഷം ബിജു രമേശ് മാധ്യമങ്ങളിലൂടെ ഉന്നയിച്ച 50 ലക്ഷത്തിന്റെ കോഴ ആരോപണത്തിന് വിശ്വാസ്യതയില്ലെന്നാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം പോള്‍ നിലപാട്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ പലപ്പോഴും മൊഴിമാറ്റുന്ന ഒരാളെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്. പുനരന്വേഷണത്തിനുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയെയും തള്ളികളഞ്ഞിരുന്നു. സമാനമായ സാഹചര്യമാണ് ബിജിരമേശിന്റെ കാര്യത്തിലും എന്നായിരുന്നു വിന്‍സണ്‍ എന്‍ പോള്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള എസ് പിയെ ഡയറക്ടര്‍ അറിയിച്ചിരുന്നു.
ബിജുരമേശ് ഡ്രൈവര്‍ അമ്പിളി ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹി റഫീസ് എന്നിവര്‍ മാത്രമാണ് ബാബുവിന് എതിരായി മൊഴി നല്‍കിയതെന്നും കോഴയിടപാട് തെളിയിക്കാനുള്ള രേഖകള്‍ ഇവരൊന്നും ഹാജരാക്കിയില്ലെന്നുമാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ 25 ലക്ഷം വീതം പിരിവു നടത്തിയെന്നും ബിയര്‍ പാര്‍ലറുകള്‍ തുറക്കാന്‍ എലഗന്‍സ് ഹോട്ടലുടമ ബിനോയിയെ ഇടനിലക്കാരനാക്കി 1.5 ലക്ഷം വീതം കോഴ വാങ്ങിയെന്നുള്ള ആരോപണങ്ങളും വിജിലന്‍സ് പരിശോധിച്ചതേയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha