Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സ്‌കാനിംഗ് സെന്റര്‍ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു

12 NOVEMBER 2022 07:18 PM IST
മലയാളി വാര്‍ത്ത

അടൂര്‍ സ്‌കാനിംഗ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. അതേസമയം, അടൂരില്‍ എം.ആര്‍.ഐ. സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ സ്വകാര്യ ലാബിലാണ് പരാതിക്കിടയാക്കിയ സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടു കൂടിയാണ് ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടി എം.ആര്‍.ഐ. സ്‌കാനിങ്ങിനായി സെന്ററില്‍ എത്തിയത്. വസ്ത്രം മാറ്റുന്ന സമയത്ത് തന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നു എന്ന സംശയം തോന്നിയ പെണ്‍കുട്ടി തിരിഞ്ഞു നോക്കുകയായിരുന്നു. റേഡിയോളജിസ്റ്റായ രജ്ഞിത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായാണ് പെണ്‍കുട്ടിയെ കണ്ടതെന്നാണ് പോലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ രാത്രി തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടി സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നും, സമാനമായി സ്‌കാനിങ്ങിനെത്തിയ പല സ്ത്രീകളുടേയും സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിശദമായ ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് അടൂരിലെ സ്കാനിങ് സെന്ററിന് മുന്നിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാപനത്തിലേക്ക് കരി ഓയിൽ ഒഴിച്ചു.

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ ആളത്ര ചില്ലറക്കാരനല്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. കടയ്ക്കൽ ചിതറ മാത്തറ നിധീഷ് ഹൗസിൽ അനിരുദ്ധന്റെ മകൻ അൻജിത്തിനെ എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് അടൂർ ഹൈസ്‌കൂൾ ജങ്ഷനിലെ ദേവി സ്‌കാൻസിൽ യുവതി എംആർഐ സ്‌കാനിങ്ങിന് എത്തിയത്. വസ്ത്രം മാറി വന്ന യുവതി ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ ക്യാമറ കണ്ടാണ് ആദ്യം സംശയിച്ചത്. ഫ്‌ളാഷ് ലൈറ്റും ഓണായിരുന്നു. തുടർന്ന് യുവതി സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോൺ വാങ്ങി നോക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവൻ സ്‌കാനിങ് സെന്ററിൽ നിന്നും പകർത്തിയതായിരുന്നു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങൾ സ്‌കാനിങ് സെന്റർ ഉടമകൾ നടത്തിയെങ്കിലും വിജയിച്ചില്ല. ദേവി സ്‌കാൻസ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല.

അതേ സമയം ദന്തഡോക്ടറുടെ ആത്മഹത്യയിൽ, പ്രേരണാകുറ്റം ചുമത്തി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബദിയഡുക്ക ടൗണില്‍ ഡെന്റല്‍ ക്ലിനിക് നടത്തിവരികയായിരുന്ന ഡോ. കൃഷ്ണമൂര്‍ത്തി (57) യെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാണാതാവുകയും അന്വേഷണത്തിനിടെ ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ക്ലിനികില്‍ പല്ലിന്റെ ചികിത്സയ്ക്കെത്തിയ 32 കാരിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിനിടെയാണ് കാണാതായത്. മൃതദേഹം ഛിന്നഭിന്നമായതിനാല്‍ ഡോക്ടര്‍ ക്ലിനികില്‍ നിന്നും പോകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ശരീരത്തിലെ പൂണൂലും കണ്ടാണ് മരിച്ചത് ഡോക്ടർ തന്നെയാണെന്ന് ഉറപ്പിച്ചത്. ആരോപണ വിധേയയായ യുവതിയുടെ ബന്ധുക്കള്‍ ക്ലിനികിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു ബന്ധുക്കള്‍ പോയെന്നുമാണ് വിവരം. പിന്നാലെ ആദ്യം വന്ന അഞ്ചുപേര്‍ തന്നെ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വന്നവര്‍ തിരിച്ചു പോയത്. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ബാഗുമെടുത്ത് പോയതെന്ന് പോലീസ് പറയുന്നു. ഡോകറുടെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രാഹ്മണ സഭ വ്യാഴാഴ്ച ബദിയഡുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തിയിരുന്നു. ഡോ. കൃഷ്ണമൂര്‍ത്തിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് വ്യക്തമാക്കി. ക്ലിനികില്‍ വെച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതും പ്രതികള്‍ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് അദ്ദേഹം വഴങ്ങിയില്ല. ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചപ്പോള്‍ അതില്‍ നിന്ന് തലയൂരാന്‍ വേണ്ടിയിട്ടാണ് ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിക്കെതിരെ കള്ള പരാതിയുമായി മുസ്ലിം ലീഗ് നേതാക്കള്‍ രംഗത്ത് വന്നതെന്ന് അദ്ദേഹം പറയുന്നു. ചികിത്സാ രംഗത്തെ പ്രഗത്ഭ ഡോക്ടറുടെ മരണത്തിന് ശേഷം അദ്ദേഹത്തെയും കുടുംബത്തെയും അപമാനിക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം ഉയരുന്നുണ്ട്. ഡോക്ടറുടെ തിരോധാനവും തുടര്‍ന്നുള്ള മരണവും കൂടുതല്‍ ഗൗരവത്തോടെ അന്വേഷിക്കാനും അദ്ദേഹത്തിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അഡ്വ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (9 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (16 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (32 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends