ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു... മുന്നില്‍പോയ കാറിന്റെ പുറകില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തട്ടിയെന്നാരോപിച്ചാണ് ആക്രമണം

ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു. കോട്ടയം സ്വദേശിയായ ജോര്‍ജും കുടുംബവും സഞ്ചരിച്ച കാറാണ് തകര്‍ത്തത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. മുന്നില്‍പോയ കാറിന്റെ പുറകില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ തട്ടിയതാണ് പ്രകോപനം.
ശ്രീകാര്യം സ്വദേശി അജിത്കുമാറാണ് കാര്‍ അടിച്ചുതകര്‍ത്തത്. ബാലരാമപുരത്ത് കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു കുടുംബം. ജോര്‍ജും ഭാര്യയും എട്ട് വയസില്‍ താഴെയുള്ള മൂന്ന് കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്.
ജോര്‍ജിന്റെ പരാതിയില്‍ ബാലരാമപുരം പോലീസ് കേസെടുത്തു. പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ തന്നെ അജിത് കുമാര്‍ ജോര്‍ജ്ജും കുടുംബവും സഞ്ചരിച്ച കാര്‍ നടുറോഡില്‍ വച്ച് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പരാതി.
https://www.facebook.com/Malayalivartha
























