സ്‌കാനിങ്ങിനെത്തിയ സ്ത്രീകളുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം...

അടൂര്‍ ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രാഫര്‍ അന്‍ജിത് എം.ആര്‍.ഐ സ്‌കാനിങ്ങിനെത്തിയ 20 സ്ത്രീകള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പൊലീസിന് പ്രാഥമിക വിവരം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അന്‍ജിത് അറസ്റ്റിലായത്. സെന്ററില്‍ എത്തുന്നവര്‍ സ്ഥാപനത്തില്‍നിന്ന് നല്‍കുന്ന വസ്ത്രം ധരിച്ചാണ് സ്‌കാനിങ്ങിന് വിധേയമാകുന്നത്.
ഈ മുറിയിലാണ് ഇയാള്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്. അടൂരില്‍ സംശയം തോന്നിയ യുവതി പരിശോധിക്കുന്നതിനിടെ അന്‍ജിത് ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്നവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആദ്യം എട്ടുപേരുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. ഇയാള്‍ നേരത്തേ ഇവരുടെതന്നെ തിരുവനന്തപുരം ദേവി സ്‌കാനിങ് സെന്ററില്‍ ജോലി ചെയ്തപ്പോള്‍ 12 സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൂടുതല്‍ നഗ്‌നത ദൃശ്യമാകുന്നവ ഒഴിച്ചുള്ളവ ഇയാള്‍ ഫോണില്‍നിന്ന് നീക്കിയിരുന്നു.
ഇവ വീണ്ടെടുക്കാനായി മൊബൈല്‍ ഫോണ്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ അയക്കുമെന്ന് അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനു പറഞ്ഞു. സെന്ററില്‍ എത്തുന്നവര്‍ സ്ഥാപനത്തില്‍നിന്ന് നല്‍കുന്ന വസ്ത്രം ധരിച്ചാണ് സ്‌കാനിങ്ങിന് വിധേയമാകുന്നത്. ഈ മുറിയിലാണ് ഇയാള്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.
https://www.facebook.com/Malayalivartha
























