Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ആശയക്കുഴപ്പത്തിനൊടുവില്‍.... സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് മൂന്നുനാളത്തെ ആശയക്കുഴപ്പത്തിനൊടുവില്‍ രാജ്ഭവനിലേക്കയച്ചു, ഇനി ഗവര്‍ണര്‍ തീരുമാനിക്കും

13 NOVEMBER 2022 06:18 AM IST
മലയാളി വാര്‍ത്ത

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് മൂന്നുനാളത്തെ ആശയക്കുഴപ്പത്തിനൊടുവില്‍ രാജ്ഭവനിലേക്കയച്ചു.

ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ടപതിക്കയച്ചാലും സമാനവിഷയത്തില്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ തടസ്സമില്ലെന്നു നിയമോപദേശം ലഭിച്ചതിനാലാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

 



ഇന്നലെ രാവിലെ ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ ലഭിക്കുന്നതിനുമുമ്പേ ചീഫ് സെക്രട്ടറിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി തിരുവല്ലയ്ക്കു തിരിച്ച ഗവര്‍ണര്‍ പിന്നീട് ഡല്‍ഹിക്കുപോയി. 20-നേ മടങ്ങിയെത്തുകയുള്ളൂ. ഗവര്‍ണറുടെ നിര്‍ണായക തീരുമാനമനുസരിച്ചാവും ഓര്‍ഡിനന്‍സിന്റെ ഭാവി. തന്നെ ലക്ഷ്യമിട്ടാണെങ്കില്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കയക്കുമെന്നായിരുന്നു ഗവര്‍ണര്‍ വ്യക്തമാക്കിയത്.

ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിട്ടാല്‍ അനിശ്ചിതമായേക്കാവുന്ന ഓര്‍ഡിന്‍സ് നിയമസഭ വിളിച്ചുചേര്‍ക്കുന്നതോടെ അപ്രസക്തമാവും. അതുകൊണ്ടുതന്നെ, ഇതേ വിഷയത്തില്‍ സര്‍ക്കാരിനു നിയമസഭയില്‍ ബില്‍ കൊണ്ടുവരാം.

 


രാഷ്ട്രപതിയുടെ നിര്‍ദേശത്തോടെ ഏതൊക്കെ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടണമെന്നതു ഭരണഘടനയുടെ 213-ാം വകുപ്പില്‍ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതു പോലുള്ള അന്തസ്സംസ്ഥാന ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ഏതെങ്കിലും കേന്ദ്രനിയമത്തിനു വിരുദ്ധമായിട്ടുള്ളതോ ആയ ഓര്‍ഡിനന്‍സുകളിലേ രാഷ്ട്രപതിയുടെ നിര്‍ദേശം വാങ്ങി ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടതുള്ളൂ.


അതേസമയം ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണത്തിനായി ഡിസംബറില്‍ നിയമസഭ ചേരാനാണ് സാധ്യത. ഈയാഴ്ചത്തെ മന്ത്രിസഭായോഗം ഇതില്‍ തീരുമാനമെടുത്തേക്കും.  

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (8 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (15 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (31 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends