തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷം....വിവാഹം ക്ഷണിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി, ഒടുവില്‍ ....

തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സത്ക്കാരത്തിനിടെ സംഘര്‍ഷം....വിവാഹം ക്ഷണിക്കാത്തതിനെചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി, ഒടുവില്‍ സംഭവിച്ചത്....
വിവാഹം ക്ഷണിക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തിയതിനെത്തുടര്‍ന്ന് വയോധികന് തലയ്ക്കു പരിക്കേറ്റു. ബാലരാമപുരം സെന്‍ സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാത്രി ഒന്‍പതുമണിയോടുകൂടിയാണ് സംഭവം നടന്നത്.
ഉച്ചക്കട സ്വദേശിയുടെ മകളുടെ വിവാഹസത്കാരത്തിനിടെ വിഴിഞ്ഞം സ്വദേശിയായ ആള്‍ ഓഡിറ്റോറിയത്തിലെത്തുകയും വിവാഹം ക്ഷണിക്കാത്തതിനെച്ചൊല്ലി തര്‍ക്കിക്കുകയും ചെയ്തു.
വിഷയത്തില്‍ ബന്ധുക്കളും നാട്ടുകാരും കൂടി ഇടപെട്ടതോടെയാണ് തര്‍ക്കം സംഘര്‍ഷത്തിലെത്തിയത്. ഉച്ചക്കട സ്വദേശിയായ വയോധികനാണ് തലയ്ക്കു പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുമാസം മുമ്പും ഇത്തരത്തിലെ സംഘര്‍ഷം പ്രദേശത്തുണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വിവാഹവീട്ടിലെ യുവാക്കളും പ്രദേശത്തെ ചില യുവാക്കളും തമ്മില്‍ നേരത്തേയുണ്ടായിരുന്ന വിഷയമാണ് സംഘര്‍ഷത്തിനു കാരണമെന്ന് ചിലര്‍ പറഞ്ഞു. ബാലരാമപുരം പോലീസ് സ്ഥലത്തെത്തി.
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെത്തി ചികിത്സ തേടി. ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.
"
https://www.facebook.com/Malayalivartha
























