Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പോലീസുകാര്‍ നല്ലവരാ... ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജയിലില്‍ സന്തോഷവതി; പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്കുണ്ടായില്ലെന്ന് ഗ്രീഷ്മ കോടതിയില്‍; പ്രണയക്കഥകള്‍ പറഞ്ഞ് ജയിലിലും ഗ്രീഷ്മ താരം

13 NOVEMBER 2022 09:20 AM IST
മലയാളി വാര്‍ത്ത

ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ജയിലില്‍ ഹാപ്പിയാണ്. കഴിഞ്ഞ ദിവസം കോടതിയില്‍ എത്തിച്ച ശേഷമാണ് ജയിലില്‍ എത്തിച്ചത്. കോടതിയില്‍ എത്തിച്ച ഗ്രീഷ്മയോട് കോടതി ചോദിച്ചത് പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ മോശമായ പെരുമാറ്റമോ ഉണ്ടായോ എന്നായിരുന്നു.

ആരോഗ്യപരമായിട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. എന്നാല്‍, ഇല്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്കുണ്ടായില്ല എന്നും എല്ലാവരും വളരെ മാന്യമായിട്ടാണ് തന്നോട് ഇടപെട്ടതെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു

ഇതോടെ കസ്റ്റഡിയില്‍നിന്ന് ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റി. ജയിലില്‍ എത്തിയ ഗ്രീഷ്മ തെളിവെടുപ്പിന് വന്നത് പോലെ തന്നെ ഏറെ ഉന്മേഷവതിയായാണ് കാണപ്പെട്ടത്. ജയില്‍ അധികൃതര്‍ പറയുന്നതെല്ലാം അനുസരിച്ച്, അനുസരണയോടെ മറ്റ് കുറ്റവാളികള്‍ക്കൊപ്പം യാതൊരു കുറ്റബോധവുമില്ലാതെയാണ് ഗ്രീഷ്മ ജയിലില്‍ കഴിയുന്നതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴും ഇതേ രീതി തന്നെയാണ് എല്ലാവരും ഗ്രീഷ്മയെ കണ്ടത്. എല്ലാവരോടും ചിരിച്ചും കളിച്ചും സംസാരിക്കുന്ന വീഡിയോകള്‍ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മാത്രമല്ല പ്രണയ കഥകളും പറഞ്ഞ് ജയിലിലുള്ളവരെ ആവേശഭരിതരാക്കി.

പഠനത്തിലും കലാരംഗത്തുമൊക്കെ മിടുക്കിയായിരുന്ന ഗ്രീഷ്മയ്ക്ക് കോളേജില്‍ തന്നെ രണ്ട് പ്രണയം ഉണ്ടായിരുന്നു. ആദ്യ പ്രണയം ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുമായി ആയിരുന്നു. അതിന് ശേഷം പി.ജിക്ക് ചേര്‍ന്നപ്പോഴാണ് രണ്ടാമത്തെ പ്രണയം മൊട്ടിടുന്നത്. ഇതില്‍ ഒരു കാമുകനൊപ്പം കോളേജില്‍ നിന്നും ബൈക്കില്‍ പോകവെയാണ് ആക്സിഡന്റ് ഉണ്ടായത്. ഇതില്‍ ഗ്രീഷ്മയ്ക്ക് ഒരു പല്ല് നഷ്ടമായി. കാമുകന്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കോളേജില്‍ സഹപാഠിയുമായി പ്രണയം തുടരുമ്പോഴാണ് ഗ്രീഷ്മ ബസ് യാത്രയില്‍ ഷാരോണിനെ കാണുന്നതും പരിചയപ്പെടുന്നതും.

പ്രണയ വലയില്‍ താന്‍ കുടുങ്ങിയത് പത്താം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് എന്നാണ് ഗ്രീഷ്മ പറയുന്നത്. എപ്പോഴും ഒരു കാമുകന്‍ വേണമെന്ന നിര്‍ബന്ധം തനിക്ക് ഉണ്ടായിരുന്നു. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നു. ആദ്യത്തേത് ഉള്‍പ്പെടെ നാലു പേരെ ഇതുവരെ പ്രണിയച്ചിട്ടുണ്ടെന്നും ഗ്രീഷ്മ മൊഴി നല്കി.

അതേസമയം കൂട്ടിലിട്ട കിളിയെ പോലെയാണ് ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ വീട്ടുകാര്‍ വളര്‍ത്തിയതെന്ന് മുന്‍കാമുകന്റെ വെളിപ്പെടുത്തല്‍. അതിനാല്‍ തന്നെ ബന്ധങ്ങളില്‍ വിശ്വാസം വെച്ചുപുലര്‍ത്താന്‍ ഗ്രീഷ്മ ശ്രമിച്ചിട്ടില്ല. തങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിട്ടില്ല. ബന്ധം പിരിഞ്ഞപ്പോള്‍ സുഹൃത്തുക്കളായി തുടരാമെന്നായിരുന്നു ഗ്രീഷ്മ പറഞ്ഞത്.

എന്നാല്‍, സ്നേഹിച്ച പെണ്ണിനെ സുഹൃത്തായി കാണാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഞാന്‍ പിന്മാറുകയായിരുന്നുവെന്നും മുന്‍ കാമുകന്‍ പറഞ്ഞു. ഗ്രീഷ്മ ഐ.എ.എസ് കോച്ചിങ്ങിന് പോയ സമയത്ത് അവളെ കൂട്ടിക്കൊണ്ട് വന്നിരുന്നത് ഞാനായിരുന്നു. ബന്ധം ആദ്യം വീട്ടില്‍ അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ വീട് വിട്ടിറങ്ങുകയാണെന്ന് പറഞ്ഞ് ഗ്രീഷ്മ എന്നെ വിളിച്ചു. അവളെ കൂട്ടാന്‍ ചെന്നെങ്കിലും വന്നില്ല. എന്നെ അവളുടെ അച്ഛനും അമ്മാവനും ഭീഷണിപ്പെടുത്തുകയുണ്ടായി.

ഗ്രീഷ്മയുടെ അമ്മാവന് പോലീസുമായി നല്ല ബന്ധമുണ്ടായിരുന്നു. ഗ്രീഷ്മയുടെ അച്ഛന് അവളുടെ ഫോട്ടോസ് പലതും അയച്ച് കൊടുത്തെങ്കിലും ഇതിലും വലുത് കണ്ടിട്ടുണ്ടെന്ന ഭാവമായിരുന്നു അയാള്‍ക്കെന്നും യുവാവ് പ്രതികരിച്ചു. ഗ്രീഷ്മ ഒരിക്കല്‍ മറ്റൊരു യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ട്. അതിനെ കുറിച്ച് ചോദിച്ച് ഞങ്ങള്‍ വഴക്കായിരുന്നു. പിന്നീട് പിരിഞ്ഞു.

ഗ്രീഷ്മ വേറെ ലെവലാണെന്ന് സുഹൃത്തുക്കള്‍ പറയുമ്പോഴും അവളുടെ നല്ല ഭാവി ആയിരുന്നു ആഗ്രഹിച്ചത്. എന്നോട് ചെയ്തതിന് അവള്‍ അനുഭവിക്കുകയാണ് എന്ന ചിന്ത അല്ല എനിക്കുള്ളത്. ആത്മാര്‍ത്ഥമായി പ്രണയിച്ച ഒരാളെ കുറിച്ച് അങ്ങനെ കേള്‍ക്കുന്നത് ചിന്തിക്കാന്‍ കഴിയില്ലെന്നും ഷാരോണിന്റെ വിധിയില്‍ ദുഖമുണ്ടെന്നും മുന്‍ കാമുകന്‍ പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (13 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (20 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (36 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (2 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends