നിലവിളിച്ച് ഉറ്റവര്‍.... കാട്ടാക്കട സ്‌കൂള്‍ പ്യൂണ്‍ സ്‌കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍... യുവാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും

നിലവിളിച്ച് ഉറ്റവര്‍.... കാട്ടാക്കട സ്‌കൂള്‍ പ്യൂണ്‍ സ്‌കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍... യുവാവിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും.
കാട്ടാക്കട സ്‌കൂള്‍ പ്യൂണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീനെയാണ് സ്‌കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്തു വരികയായിരുന്നു നവീന്‍. വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന നവീന്‍ രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന് ശേഷമേ വിശദമായ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.
"
https://www.facebook.com/Malayalivartha
























