ആര്‍.എസ്.എസ് മുഖമാസികയുടെ വിവാദ ലേഖനത്തിനെതിരെ പിണറായി

ആര്‍.എസ്.എസ് മുഖമാസികയായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം കേരളത്തെ അപമാനിയ്ക്കുന്നതാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. പ്രധാനമായും ബീഫ് വിവാദം കേന്ദ്രീകരിച്ച് തുടങ്ങുന്ന ലേഖനം കേരളീയ സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിയ്ക്കാന്‍ ലക്ഷ്യം വയ്ക്കുന്നതാണെന്നും കേരള ചരിത്രത്തെ വളച്ചൊടിയ്ക്കുന്നതുമാണെന്നും പിണറായി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷങ്ങളെയും മാത്രമല്ല കേരളത്തെ ഒന്നടങ്കം അപമാനിയ്ക്കാനും ഭീകര കേന്ദ്രമായി ചിത്രീകരിയ്ക്കാനുമുള്ള ആര്‍.എസ്.എസ് ശ്രമം ചെറുക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി വ്യക്തമാക്കി.
\'ദൈവത്തിന്റെ സ്വന്തം നാടോ ദൈവമില്ലാത്ത നാടോ\' എന്ന തലക്കെട്ടിലാണ് ഓര്‍ഗനൈസറിലെ വിവാദ ലേഖനം പ്രത്യക്ഷപ്പെട്ടത്. മുംബൈയില്‍ താമസമാക്കിയ അഡ്വക്കറ്റ് എം.സുരന്ദ്ര നാഥന്റേതാണ് ലേഖനം. കേരള ഹൗസിലെ ബീഫ് വില്‍പ്പനയിലൂടെയും തുടര്‍ന്നുള്ള വിവാദങ്ങളിലൂടെയും കേരളം രാജ്യത്തെ ഹിന്ദുക്കളെ ഒന്നടങ്കം അപമാനിച്ചിരിയ്ക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് സ്വാധീനം കേരളത്തില്‍ ഹിന്ദുവിരുദ്ധവും നിരീശ്വരവാദപരവുമായ സാംസ്‌കാരിക പാരമ്പര്യം ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും നിലപാടുകള്‍ ഹിന്ദുവിരുദ്ധമാണെന്ന് ആരോപിയ്ക്കുന്ന ലേഖകന്‍ ആര്‍.എസ്.എസിനെ ആക്രമിയ്ക്കാന്‍ സി.പി.എം കേഡര്‍മാരെ ഇ.എം.എസ്, പ്രേരിപ്പിച്ചിരുന്നതായും ആരോപിയ്ക്കുന്നു. എ.കെ.ഗോപാലന്റേയും പിണറായി വിജയന്റേയും നാടായ കണ്ണൂരാണ് കേരളത്തില്‍ ഭീകരമായ അക്രമങ്ങളുടെ കേന്ദ്രം.
മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറിയ പരിഛേദമാണ്. ജില്ലയുടെ മുക്കിലും മൂലയിലും പശുക്കളെ കൊല്ലുന്ന അറവുശാലയുണ്ട്. മലപ്പുറത്ത് ഹിന്ദുക്കളുടെ സ്ഥലം വിറ്റാലും മുസ്ലിങ്ങള്‍ക്ക് മാത്രമേ നല്‍കാവൂ എന്നുമാണ് രീതിയെന്നും ഓര്‍ഗനൈസര്‍ ലേഖനം പറയുന്നു. അബ്ദുള്‍ നാസര്‍ മദനിയെ കേരള ബിന്‍ ലാദന്‍ എന്നാണ് ലേഖകന്‍ വിശേഷിപ്പിയ്ക്കുന്നത്. ഉമ്മന്‍ചാണ്ടി കമ്മ്യൂണിസ്റ്റ്കാരോട് ചായ്‌വ് പുലര്‍ത്തുന്ന നേതാവാണെന്നും ഓര്‍ഗനൈസര്‍ ലേഖനം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha