ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും യാത്രയും ദര്‍ശനവും സുഗമമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ...

ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും യാത്രയും ദര്‍ശനവും സുഗമമാക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലുള്ള ശബരിമല ഇടത്താവളങ്ങളില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്.
തിരക്കൊഴിവാക്കി അപകടരഹിത തീര്‍ത്ഥാടനകാലം ഉറപ്പുവരുത്താന്‍ പൊലീസ്, ഫോറസ്റ്റ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുമായി സഹകരിച്ച് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങള്‍ നാളെ വീണ്ടും പരിഗണിക്കും.
നിലയ്ക്കല്‍, പമ്പ, ശരണപാതകള്‍, സന്നിധാനം എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം. വാഹന സൗകര്യം ഉറപ്പുവരുത്തണം. ഇടത്താവളങ്ങളിലെ ക്രമീകരണങ്ങള്‍ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ വിലയിരുത്തി പോരായ്മകള്‍ കോടതിയെ അറിയിക്കണം.
ക്രമീകരണങ്ങളുടെ പുരോഗതി സര്‍ക്കാരും ദേവസ്വംബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും വിശദീകരിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ശരണപാതകള്‍ എന്നിവിടങ്ങളില്‍ വൈദ്യ സഹായം ലഭ്യമാക്കും.
പാതകളുടെ അറ്റകുറ്റപ്പണികള്‍ 16നു മുമ്പ് പൂര്‍ത്തിയാക്കും. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിന് ആവശ്യാനുസരണം ബസുകള്‍ ഉറപ്പാക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
"
https://www.facebook.com/Malayalivartha
























