Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ബറോട്ടയും ചിക്കനും പറന്നു... കല്യാണം വിളിക്കാത്തത് ലോകം മൊത്തമറിഞ്ഞു; കല്യാണപാര്‍ട്ടി അലങ്കോലമായി; വധുവിന്റെ പിതാവ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍; കല്യാണ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കൂട്ടത്തല്ല്, നിരവധി പേര്‍ക്ക് പരിക്ക്

13 NOVEMBER 2022 09:11 AM IST
മലയാളി വാര്‍ത്ത

വിളിക്കാത്ത കല്യാണത്തിന് വരരുത് എന്ന ചൊല്ലുണ്ട്. വന്നാല്‍ എന്ത് ഉണ്ടാകുമെന്ന് ഇന്നലെ ബാലരാമപുരത്തെ സംഭവം തെളിവാണ്. കല്യാണം വിളിച്ചില്ലെന്നാരോപിച്ച് ബന്ധു വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് കല്യാണ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായി. അവസാനം പിതാവ് ആശുപത്രിയിലുമായി.

കല്യാണം വിളി എന്നത് മാരത്തോണ്‍ ഓട്ടമാണ്. ചിലപ്പോര്‍ വിളിക്കാന്‍ വിട്ടുപോകും. ചിലരെ വിളിക്കേണ്ടന്ന് ബോധപൂര്‍വം നേരത്തെ തീരുമാനിക്കും. ബന്ധുക്കളായ ശത്രുക്കളായിരിക്കുമവര്‍. ഇങ്ങനെ കല്യാണം വിളിക്കാതെയിരിക്കുന്നത് വലിയ ക്ഷീണമാണ്. അത് ജീവിതകാലമുള്ള പിണക്കത്തിനും കാരണമാകും.

ബാലരാമപുരത്തെ ഒരു കല്യാണമാണ് ഇവിടത്തെ വിഷയം. ബാലരാമപുരത്തെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണ പാര്‍ട്ടിക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. കല്യാണം വിളിച്ചില്ലെന്ന് പറഞ്ഞ് വിഴിഞ്ഞം സ്വദേശി വഴക്കിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വാക്കേറ്റം പീന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 7.30ഓടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡയായില്‍ പ്രചരിച്ചു.തലയ്ക്ക് പരിക്കേറ്റ വധുവിന്റെ പിതാവ് അനില്‍കുമാറിനെ (51) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനില്‍കുമാറും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പ്രശ്‌നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

എന്നിട്ടും ഇയാള്‍ പാര്‍ട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്റെ പിതാവിന് 200 രൂപ ഉപഹാരമായി നല്‍കി. എന്നാല്‍ വധുവിന്റെ പിതാവ് ഇത് സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഇയാള്‍ പുറത്തുപോയി സംഘം ചേര്‍ന്നെത്തി ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെയൊക്കെ മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് വിവാഹ സത്കാരത്തിനെത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലിലേക്ക് കലാശിച്ചു. സംഘര്‍ഷമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് കൂട്ടയടി ഒഴിവാക്കാനായില്ല. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. ഇതിനിടെ അക്രമത്തിന് നേതൃത്വം നല്‍കിയ അഭിജിത്ത് പൊലീസിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടു.

അഭിജിത്തിനെതിരെ മകനെ തല്ലിയ സംഭവത്തില്‍ ഒരു പരാതി നല്‍കിയിരുന്നതായി അനില്‍കുമാര്‍ പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാകാം അക്രമം എന്നാണ് കരുതുന്നത്. നൂറിലേറെ പേര്‍ സംഘടിച്ചെത്തിയാണ് തന്നെ ചവിട്ടി വീഴ്ത്തി മര്‍ദ്ദനം ആരംഭിച്ചതെന്നും വിവാഹം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്നും അനില്‍കുമാര്‍ പറഞ്ഞു.

ബാലരാമപുരത്ത് സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ ആണ് സംഭവം നടന്നത്. വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് 7.30യോടെ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്.

വധുവിന്റെ പിതാവും അയല്‍ക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തര്‍ക്കമാണ് ഒടുവില്‍ കൂട്ടത്തല്ലില്‍ കലാശിച്ചത് . പ്രശ്‌നമുണ്ടാക്കാനെത്തിയ അയല്‍ക്കാരനെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാള്‍ പാര്‍ട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്റെ പിതാവിന് ഉപഹാരം നല്‍കി. എന്നാല്‍ വധുവിന്റെ പിതാവ് ഇത് സ്വീകരിക്കാന്‍ തയാറായതോടെ ഇതിനെ അപമാനമായി കണ്ടു. തുടര്‍ന്ന് ആ അപമാനം തീര്‍ക്കാനാണ് ആളെക്കൂട്ടിയെത്തിയത്. ഇതോടെ കല്യാണം അലങ്കോലമാകുകയും കേസും പുക്കാറുമാകുകയും ചെയ്തു. ഇനിയെങ്കിലും ആരേയും കല്യാണം വിളിക്കാന്‍ മറക്കരുത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (7 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (14 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (30 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends