പണിപറ്റിച്ചത് ഗൂഗിള്‍മാപ്പ് ... എറണാകുളത്തു നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി എത്തിയത് കാനത്ത്..... വൈദ്യുതലൈനില്‍ ലോറി ഉടക്കിയതോടെ ഡ്രൈവറും സഹായിയും ലോറിയില്‍ നിന്ന് പുറത്തുചാടി, ഒടുവില്‍ സംഭവിച്ചത്

പണിപറ്റിച്ചത് ഗൂഗിള്‍മാപ്പ് ... എറണാകുളത്തു നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി എത്തിയത് കാനത്ത്..... വൈദ്യുതലൈനില്‍ ലോറി ഉടക്കിയതോടെ ഡ്രൈവറും സഹായിയും ലോറിയില്‍ നിന്ന് പുറത്തുചാടി, ഒടുവില്‍ സംഭവിച്ചത്
ഗൂഗിള്‍മാപ്പ് നോക്കി എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്കുലോറി വഴി തെറ്റി കാനത്ത് എത്തി. വൈദ്യുതലൈനില്‍ ഉടക്കിയ വാഹനം റോഡില്‍ കുടുങ്ങി. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.
എറണാകുളത്തുനിന്ന് കോട്ടയം വഴിയാണ് ലോറി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്. പതിനാലാം മൈലിലെത്തിയപ്പോള്‍ ലോറി ചങ്ങനാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പാറയിലെത്തി. ഇവിടെനിന്ന് ഗൂഗിള്‍മാപ്പ് നോക്കിയപ്പോള്‍ കാനം-ഇളപ്പുങ്കല്‍ വഴി ദേശീയ പാതയിലെത്താനുള്ള വഴിയാണ് കണ്ടത്.
ലോറി ഇതേ റൂട്ടിലൂടെ കാനം കവലയിലെത്തി. ഇവിടെനിന്ന് തിരിയുമ്പോള്‍ ചന്തക്കവലയിലെ വൈദ്യുതലൈനില്‍ ലോറിയുടെ മുകള്‍ഭാഗം ഉടക്കി. ഉടന്‍തന്നെ ഡ്രൈവറും സഹായിയും ലോറിയില്‍നിന്ന് പുറത്തുചാടി. ഇതോടെ ലോറി റോഡിന്റെ നടുക്കുനിന്ന് മാറ്റാന്‍ പറ്റാതെയായി. ഗതാഗതവും ഭാഗികമായി മുടങ്ങുകയും ചെയ്തു.
നാട്ടുകാര്‍ കെ.എസ്.ഇ.ബി.യില്‍ വിവരമറിയിച്ചതോടെ വൈദ്യുതി ബന്ധവും വിഛേദിക്കുകയുണ്ടായി. നാട്ടുകാര്‍ ചേര്‍ന്ന് ഒന്‍പതരയോടെ വൈദ്യുതി ലൈന്‍ കയറുകെട്ടി ഉയര്‍ത്തിയ ശേഷമാണ് ലോറി റോഡില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha

























