സങ്കടം അടക്കാനാവാതെ നിലവിളിച്ച് മാതാപിതാക്കള്‍... അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സങ്കടം അടക്കാനാവാതെ നിലവിളിച്ച് മാതാപിതാക്കള്‍... അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കണ്ണൂര്‍ ആലക്കോട് ബിജു ലിസ ദമ്പതികളുടെ മകള്‍ ഫ്രഡില്‍ മരിയയാണ് മരിച്ചത്.
ലാബ് ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥിനിയാണ് ഫ്രഡില്‍ മരിയ. മൂന്ന് ദിവസം മുന്‍പ് വീട്ടില്‍ വച്ച് എലി വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
അതേസമയം മറ്റൊരു സംഭവത്തില്‍ കാട്ടാക്കട സ്‌കൂള്‍ പ്യൂണ്‍ സ്‌കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീനെയാണ് സ്‌കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്തു വരികയായിരുന്നു നവീന്‍. വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന നവീന്‍ രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന് ശേഷമേ വിശദമായ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.
"
https://www.facebook.com/Malayalivartha



























