അപേക്ഷാ ഫോമുകള്‍ ജന്‍ഡര്‍ ന്യൂട്രലാക്കാന്‍ സര്‍ക്കുലര്‍... സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്നതിന് പകരം ജീവിതപങ്കാളിയെന്ന് രേഖപ്പെടുത്തണം....

അപേക്ഷാ ഫോമുകള്‍ ജന്‍ഡര്‍ ന്യൂട്രലാക്കാന്‍ സര്‍ക്കുലര്‍... സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്നതിന് പകരം ജീവിതപങ്കാളിയെന്ന് രേഖപ്പെടുത്തണം.....ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവള്‍/അവന്‍ എന്ന രീതിയാണ് ഇനി ഉപയോഗിക്കേണ്ടത്.
അതായത് എല്ലാ അപേക്ഷാ ഫോറങ്ങളിലും wife of (ന്റെ യുടെ ഭാര്യ)' എന്ന് രേഖപ്പെടുത്തുന്നതിനു പകരം spouse of...... (ന്റെ യുടെ ജീവിത പങ്കാളി )' എന്ന് രേഖപ്പെടുത്തേണ്ടതാണ്, അപേക്ഷ ഫോറങ്ങളില്‍ രക്ഷാകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു രക്ഷാകര്‍ത്താവിന്റെ മാത്രമായോ രക്ഷാകര്‍ത്താക്കളുടെ വിവരങ്ങളായോ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷന്‍ അനുവദിക്കേണ്ടതാണ്.
'അവന്‍ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം 'അവന്‍ അവള്‍, 'അവന്റെ/അവളുടെ' എന്ന രീതിയില്‍ ഉപയോഗിക്കുന്നതിനായി നിയമങ്ങള്‍, വിവിധ ചട്ടങ്ങളിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഫോമുകള്‍ എന്നിവ പരിഷ്‌ക്കരിക്കേണ്ടതാണ് തുടങ്ങിയ നിര്‍ദേശങ്ങള്‍ വകുപ്പ് മേധാവികള്‍ക്ക് നല്‍കി.
"
https://www.facebook.com/Malayalivartha

























