Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

എല്ലാം തീക്കനല്‍ ഓര്‍മ്മ.... രാജീവ് ഗാന്ധി വധക്കേസില്‍ നളിനി ഉള്‍പ്പെടെ ആറു പ്രതികളും ജയില്‍ മോചിതരായി; 30 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ലോകമേ മാറിപ്പായി; രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച തടവുകാരിയായി മാറുമ്പോള്‍

13 NOVEMBER 2022 10:17 AM IST
മലയാളി വാര്‍ത്ത

30 വര്‍ഷം തടവില്‍ കിടന്ന് അവസാനം നളിനി ജയില്‍ മോചിതയായി. രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു നളിനി അടക്കമുള്ള ആറു പ്രതികളും ജയില്‍ മോചിതരായി. നളിനി, മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മോചിതരായത്.

പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യേക ജയിലിലും മുരുകനും ശാന്തനും വെല്ലൂര്‍ സെന്‍ട്രേല്‍ ജയിലിലും റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ചെന്നൈ പുഴല്‍ ജയിലിലും രവിചന്ദ്രന്‍ തൂത്തുക്കുടി സെന്‍ട്രല്‍ ജയിലിലുമാണ് കഴിഞ്ഞ 30 വര്‍ഷമായി കഴിഞ്ഞിരുന്നത്. ജയില്‍ മോചിതരായ ശ്രീലങ്കന്‍ സ്വദേശികളായ ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച തടവുകാരിയാണ് നളിനി. കുറ്റവാളികള്‍ മൂന്ന് പതിറ്റാണ്ടിലധികം ജയിലില്‍ കഴിഞ്ഞുവെന്നും ജയില്‍വാസകാലത്തെ പെരുമാറ്റം തൃപ്തികരമായിരുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ, മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ജയില്‍ മോചനം ആവശ്യപ്പെട്ട് നളിനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍ടിടിഇ) ധനു എന്ന വനിതാ ചാവേറാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ഹരി ബാബു ഉള്‍പ്പെടെ 16 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം എടുത്ത ചിത്രങ്ങളാണ് പൊലീസിന് പ്രധാന തെളിവായി മാറിയത്.

രാജീവ് ഗാന്ധി വധക്കേസില്‍ 26 പേര്‍ക്ക് വിചാരണ കോടതി ആദ്യം വധശിക്ഷ വിധിച്ചിരുന്നു. 1999-ല്‍, ഏഴ് പേരുടെ മാത്രം ശിക്ഷ സുപ്രീം കോടതി ശരിവെയ്ക്കുകയും മറ്റുള്ളവരെ വിട്ടയയ്ക്കുകയും ചെയ്തു. അങ്ങനെ നാല് പേര്‍ക്ക് വധശിക്ഷയും മറ്റ് മൂന്ന് പേര്‍ക്ക് ജീവപര്യന്തവും സുപ്രീം കോടതി വിധിച്ചു.

2000ത്തില്‍ കേസില്‍ രാജീവ് ഗാന്ധിയുടെ ഭാര്യയും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധി ഇടപെട്ട് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. 2014ല്‍ പേരറിവാളന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ വധശിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കിയിരുന്നു. 2018ല്‍ കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു.

ആരാണ് നളിനി ശ്രീഹരന്‍ എന്നറിയണം

നളിനി ശ്രീഹരന്‍ എതിരാജ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. അമ്മ പത്മാവതി ചെന്നൈയിലെ ആശുപത്രിയില്‍ നഴ്‌സായിരുന്നു. അച്ഛന്‍ പി ശങ്കര നാരായണന്‍ ഒരു പോലീസ് ഓഫീസറായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തടവുശിക്ഷ അനുഭവിച്ച വനിതാ തടവുകാരിയാണ് നളിനി, രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലാകുന്ന സമയത്ത് ഇവര്‍ രണ്ടു മാസം ഗര്‍ഭിണിയായിരുന്നു. 1991 ഏപ്രില്‍ 21 ന് ആയിരുന്നു ശ്രീഹരനുമായുള്ള വിവാഹം. കേസിലെ മറ്റൊരു കുറ്റവാളിയാണ് ശ്രീഹരന്‍.

കൊലപാതകം നടത്തിയതിനു ശേഷം ചെന്നൈയില്‍ നിന്ന് പോയ നളിനിയും ഭര്‍ത്താവും പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. അവരുടെ മകള്‍ അഞ്ച് വയസ്സ് വരെ ജയിലിലായിരുന്നു വളര്‍ന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം രണ്ട് വനിതാ ബോംബര്‍മാര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വാങ്ങാന്‍ നളിനി അവരെ സഹായിച്ചതായും ആരോപണമുണ്ട്. കൂടാതെ, ഇത്തരം പരിപാടികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അറിയാന്‍ ചെന്നൈയില്‍ മുന്‍ പ്രധാനമന്ത്രി വി പി സിങിന്റെ റാലിയില്‍ രണ്ട് സ്ത്രീകള്‍ക്കൊപ്പവും ശിവരസനൊപ്പവും നളിനി പങ്കെടുത്തതായും ആരോപണമുണ്ട്.

2016ല്‍ നളിനി തന്റെ ആത്മകഥ പുറത്തിറക്കി, 500 പേജുള്ള ആത്മകഥ തമിഴിലാണ് എഴുതിയത്. തന്റെ ബാല്യം, വിവാഹം, അറസ്റ്റ്, ശിക്ഷ, ജീവപര്യന്തം എന്നിവയാണ് ആത്മകഥയില്‍ പ്രതിപാദിച്ചിരുന്നത്. 2019 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിക്കും തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസിനും നളിനി ദയാവധം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.

ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവിന് ശേഷം തന്നെ പിന്തുണച്ച എല്ലാവരോടും നളിനി നന്ദി പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളോടും അഭിഭാഷകരോടും നന്ദി അറിയിക്കുന്നതായി നളിനി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (6 minutes ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (13 minutes ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (29 minutes ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (1 hour ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (1 hour ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (1 hour ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (2 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (3 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (3 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (3 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (4 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (4 hours ago)

Malayali Vartha Recommends