ഇടുക്കിയിൽ കേഴ മാനിനെ കൊന്ന് കറിവച്ചു; പ്രതി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ

ഇടുക്കിയിലെ വനമേഖലയിൽ നിന്നും കേഴ മാനിനെ കൊന്ന് കറിവച്ചയാളെ പിടികൂടി. അപ്പർ സൂര്യനെല്ലി സ്വദേശി മാരിമുത്തു(48) ആണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം ചിന്നക്കനാലിന് സമീപം വനമേഖലയോട് ചേർന്നാണ് സംഭവം നടന്നത്. കുരുക്കിട്ട് കേഴ മാനിനെ പിടികൂടിയ ശേഷം തോലും അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലൂടെ ഒഴുക്കി വിട്ട് ഇറച്ചി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ഇതേതുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേഴ മാനിന്റെ ഇറച്ചി കറി വച്ചത് കണ്ടെത്തുകയായിരുന്നു. ഇതോടെ ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എ.സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha



























