രക്ഷപ്പെട്ടത് അത്ഭുതകരമായി.... ഇടുക്കിയില്‍ പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം

രക്ഷപ്പെട്ടത് അത്ഭുതകരമായി.... ഇടുക്കിയില്‍ പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇടുക്കി ആനക്കുളത്തു വെച്ചായിരുന്നു സംഭവം ഉണ്ടായത്. പള്ളിയിലേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക് ആന കുത്തിമറിച്ചിട്ടു. തെറിച്ചു വീണ ഇവര്‍ ആനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ജോണിയുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. ഡെയ്സിയുടെ ശരീരത്തിലും നേരിയ പരുക്കുകളുണ്ട്. വനപാലകരെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
" f
https://www.facebook.com/Malayalivartha



























