കളിക്കുന്നതിനിടെ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെകിണറ്റിൽ വീണ് പതിനാല് വയസുകാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പൻപ്ലാക്കൽ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകൻ ആര്യനന്ദ് (14) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3. 45 നായിരുന്നു സംഭവം.
സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് കുട്ടിയെ കിണറ്റിൽ നിന്ന് കരയ്ക്ക് കയറ്റിയങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിടനാട് ഗവ. ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്.
https://www.facebook.com/Malayalivartha

























