ഒടുവിൽ പൊളിഞ്ഞു !തരൂർ ബിജെപിയിലേക്ക്?നെഞ്ചത്ത് തീക്കനലുമായി കോൺഗ്രസ് ! തരൂർ ഞെട്ടിക്കുന്നു! ഖാർഗെക്കെതിരെ വോട്ട് ചെയ്തവർ ബിജെപിയിലേക്ക് വരുമെന്ന അസം മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി തരൂർ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പരാജയവും, പിന്നീട് സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്നുമുള്ള കോൺഗ്രസിന്റെ തഴയലുമെല്ലാം ശശി തരൂർ ബിജെപിയിലേക്ക് എത്തിക്കുമെന്നതിന്റെ സൂചനയ്യായിരുന്നു. എന്നാൽ ഇതുവരെ അതിന്റെ നടപടികളൊന്നും തരൂർ സ്വീകരിച്ചിട്ടില്ല. അത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിരുന്നു.
എന്നാൽ ഇതിനു പിന്നാലെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മ രംഗത്ത് എത്തിയിരിക്കുകയാണ്. കോൺഗ്രസിലെ ജനാധിപത്യവാദികൾ തരൂരിന് വോട്ട് ചെയ്തവരാണെന്നും അവർ ഉടനെ ബിജെപിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
അതേസമയം അദ്ദേഹത്തിന് മറുപടിയുമായി ശശി തരൂർ തന്നെ രംഗത്തെത്തി. പോരാടാൻ ധൈര്യമില്ലാത്തവർ മാത്രമേ ബിജെപിയിലേക്ക് പോകൂ എന്നായിരുന്നു തരൂർ പ്രതികരിച്ച് എത്തിയത്. "ധൈര്യമുള്ളവർ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും, പോരാടാൻ ധൈര്യമില്ലാത്തവർ പോകാനുള്ള പ്രവണത കാണിച്ചേക്കാമെന്നും". തരൂർ പറഞ്ഞു. ഇതോടെ ബിജെപിയിലേക്ക് തരൂർ ഇല്ലെന്നും വ്യക്തമായി. എന്നാൽ ഇതേസമയം കോൺഗ്രസ് തെരെഞ്ഞെടുപ്പ് ചൂടിലാണ്. അതിനാൽ തന്നെ നിലനിർത്താനും, പുതിയ ഇടങ്ങൾ പിടിക്കാനും നെഞ്ചിടിപ്പോടെ പോരാടുകയാണ് കോൺഗ്രസ്
https://www.facebook.com/Malayalivartha

























