ആഭ്യന്തരം പരാജയം! മുഖ്യന്റെ കീഴിൽ പോലീസ് അഴിഞ്ഞാട്ടം! സഖാക്കൾ കൈയൊഴിയും!ആഭ്യന്തരം പണിയായി! കേരള പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്; മൂന്നാം മുറ ഉണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ താക്കീത് ആരെ കാണിക്കാൻ!

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് കഴിയുന്നില്ല. മാത്രമല്ല പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ത്ത ഒറ്റപ്പെട്ട സംഭവമായി കിളികൊല്ലൂര്‍ സംഭവത്തെ സി.പി.എം വ്യാഖ്യാനിക്കുമ്പോള്‍ ആഭ്യന്തരവകുപ്പും പൊലീസ് മേധാവിയും മുഖ്യമന്ത്രിയും തികഞ്ഞ പരാജയമാണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. കൂടാതെ ആറാം വര്‍ഷത്തിലും പിണറായി വിജയന്‍ ദുര്‍ബ്ബലനായ പൊലീസ് മന്ത്രിയായി നില്‍ക്കുന്നു.
എന്നാൽ ഈ സാഹചര്യത്തിലും പിണറായി പോലീസ് പറയുന്നത് കേൾക്കേണ്ടതാണ്. കേരള പൊലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൊലീസ് സേനയിലെ വിരലില്‍ എണ്ണാവുന്ന ചിലര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ സേനക്ക് കളങ്കം വരുത്തുന്നെന്നും, ഇവരുടെ പ്രവര്‍ത്തി മൂലം സേനയ്ക്ക് തലകുനിക്കേണ്ടി വരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം റൂറല്‍ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല കേരള പൊലീസ് കൈവരിച്ച നേട്ടം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കേരള പൊലീസ് നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അന്ന് ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























