ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്
ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായി. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെ നിറമണ്‍കരയില്‍ വച്ച് മര്‍ദിച്ച കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കറും അനീഷുമാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രി നെയ്യാറ്റിന്‍കരയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഇരുവരെയും പിടികൂടിയിരുന്നു.
ചൊവ്വാഴ്ചയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ പ്രദീപിനു മര്‍ദനമേറ്റത്. ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ സിഗ്‌നല്‍ കാത്തുനിന്ന പ്രതികള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ച് പ്രദീപിനെ മര്‍ദിക്കുകയായിരുന്നു.
താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും ഇരുവരും പ്രദീപിനെ ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ടു മര്‍ദിച്ചു. പിന്നീട് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ചൊവ്വാഴ്ച തന്നെ പ്രദീപ് കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പ്രദീപ് തന്നെ തൊട്ടടുത്ത കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പൊലീസിനു കൈമാറുകയായിരുന്നു. കേസെടുക്കുന്നതില്‍ വീഴ്ചവരുത്തിയ എഎസ്‌ഐ മനോജിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടായിരുന്നു. എസ്‌ഐ സന്ദനുവിനെതിരെ വകുപ്പുതല നടപടിക്കും ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മിഷണര്‍
" f
https://www.facebook.com/Malayalivartha



























