12 കോടിയില്‍ നിന്ന് 16 കോടിയിലേക്ക്.... ക്രിസ്മസ് പുതുവത്സര ബംപര്‍ സമ്മാനത്തുകയും ഉയര്‍ത്തി....പൂജാ ബംപര്‍ നറുക്കെടുപ്പ് നടക്കുന്ന 20ന് ക്രിസ്മസ് പുതുവത്സര ബംപര്‍ ടിക്കറ്റ് പുറത്തിറക്കും

12 കോടിയില്‍ നിന്ന് 16 കോടിയിലേക്ക്.... ക്രിസ്മസ് പുതുവത്സര ബംപര്‍ സമ്മാനത്തുകയും ഉയര്‍ത്തി....പൂജാ ബംപര്‍ നറുക്കെടുപ്പ് നടക്കുന്ന 20ന് ക്രിസ്മസ് പുതുവത്സര ബംപര്‍ ടിക്കറ്റ് പുറത്തിറക്കും
12 കോടിയില്‍ നിന്ന് 25 കോടിയാക്കി ഓണം ബംപര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തുക വര്‍ധിപ്പിച്ചതിനു പിന്നാലെ ക്രിസ്മസ് പുതുവത്സര ബംപര്‍ സമ്മാനത്തുകയും ഉയര്‍ത്തി.
ഒന്നാം സമ്മാനം 12 കോടിയായിരുന്ന ക്രിസ്മസ് ബംപറിന് ഇക്കുറി 16 കോടിയാണ് . രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും. ടിക്കറ്റ് വില 400 രൂപ.
പൂജാ ബംപര്‍ ടിക്കറ്റ് വില്‍പന തകൃതിയിലാണ്. ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതോടെ 6 ലക്ഷം ടിക്കറ്റുകള്‍ കൂടി കഴിഞ്ഞയാഴ്ച അച്ചടിച്ചു. കഴിഞ്ഞ വര്‍ഷം 34 ലക്ഷം പൂജാ ബംപര്‍ ടിക്കറ്റുകളാണു വിറ്റുപോയത്. ടിക്കറ്റു വില 250 രൂപയാണ് .
"
https://www.facebook.com/Malayalivartha