Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

'തോക്കുകൾ സദാ തീത്തുപ്പിയിരുന്ന , ഭീതിയുടെ തണുപ്പ് മാത്രമറിഞ്ഞിരുന്ന ഭൂമിയിലെ സ്വർഗ്ഗത്തിൽ ഇന്ന് സദാ നിറഞ്ഞുനില്ക്കുന്നത് ആഹ്ലാദാരവങ്ങൾ മാത്രം. ! ഒരിക്കൽ കൂടി ജമ്മു കാശ്മീർ എന്ന ഭാരതാംബയുടെ തിലകക്കുറി സഞ്ചാരികളുടെ പറുദീസയാകുമ്പോൾ അത് ചരിത്രത്തിൽ കോറിയിടുന്നത് സുവർണ്ണലിപികൾ കൊണ്ടുള്ള കണക്കുകൾ കൂടിയാണ്...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

13 NOVEMBER 2022 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

തോക്കുകൾ സദാ തീത്തുപ്പിയിരുന്ന, ഭീതിയുടെ തണുപ്പ് മാത്രമറിഞ്ഞിരുന്ന ഭൂമിയിലെ സ്വർഗ്ഗത്തിൽ ഇന്ന് സദാ നിറഞ്ഞുനില്ക്കുന്നത് ആഹ്ലാദാരവങ്ങൾ മാത്രം എന്ന് കാശ്മീരിനെ വിശേഷിപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

തോക്കുകൾ സദാ തീത്തുപ്പിയിരുന്ന , ഭീതിയുടെ തണുപ്പ് മാത്രമറിഞ്ഞിരുന്ന ഭൂമിയിലെ സ്വർഗ്ഗത്തിൽ ഇന്ന് സദാ നിറഞ്ഞുനില്ക്കുന്നത് ആഹ്ലാദാരവങ്ങൾ മാത്രം. ! ഒരിക്കൽ കൂടി ജമ്മു കാശ്മീർ എന്ന ഭാരതാംബയുടെ തിലകക്കുറി സഞ്ചാരികളുടെ പറുദീസയാകുമ്പോൾ അത് ചരിത്രത്തിൽ കോറിയിടുന്നത് സുവർണ്ണലിപികൾ കൊണ്ടുള്ള കണക്കുകൾ കൂടിയാണ്. 2022 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസത്തിനിടെ 1.62 കോടി സ‍ഞ്ചാരികളാണ് കാശ്മീരിന്റെ സൗന്ദര്യം നുകരാൻ എത്തിയതെന്ന മനോഹരമായ കണക്ക്! ഇക്കഴിഞ്ഞ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന, സഞ്ചാരികളുടെ കണക്കാണിത് എന്നത് കൂടി ചേർത്തുവായിക്കുമ്പോൾ നമ്മൾ ചിലത് തിരിച്ചറിയുക കൂടി വേണം.

കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മളൊന്നാണെന്നും ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനതയാണ് നമ്മൾ എന്ന് ആവർത്തിച്ചാവർത്തിച്ചു പറയുമ്പോഴും അങ്ങനെ ഒരൊറ്റ ജനതയായിരുന്നില്ല നമ്മൾ 2019 ആഗസ്ത് വരേയ്ക്കും. ആർട്ടിക്കിൾ 370 ഒരു ഹിമാലയൻ തടസ്സമായി നമുക്ക് മുന്നിൽ ഉണ്ടായിരുന്നുവെന്നതായിരുന്നു അതിന് കാരണം.

നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ വിജയമാണ് കാശ്മീരിനെ തിരിച്ച് ലോകത്തിന്റെ പറുദീസ എന്ന നിലയിലേക്ക് മടക്കിക്കൊണ്ടുവന്നത്. കാശ്മീരിൻ്റെ പ്രത്യേക പദവിയും അവകാശങ്ങളും റദ്ദാക്കിക്കൊണ്ട് 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്രം കൈക്കൊണ്ട തീരുമാനമാണ് അവരുടെ ഭരണത്തിലെ ഏറ്റവും മികച്ച സംഭാവനയെന്ന് മൂന്ന് വർഷങ്ങൾ കൊണ്ട് ലോക ടൂറിസഭൂപടത്തിൽ ചരിത്രമെഴുതി ജമ്മു കാശ്മീർ അടയാളപ്പെടുത്തുന്നു. കാശ്മീർ വിഷയത്തിൽ നാളിതുവരെ മോദി സർക്കാർ നടത്തിയ എല്ലാ ഇടപെടലുകളും വളരെ പ്രൊഫഷണലും നീതിയുക്തവും ആയിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ല. രാഷ്ട്രീയഭേദങ്ങൾക്കപ്പുറമായിരിക്കണം ദേശീയത എന്ന വികാരം . ആ വികാരത്തിനു വിചാരത്തേക്കാൾ നിലവിൽ പ്രസക്‌തിയുള്ളതിനാൽ കാശ്മീർ വിഷയത്തിൽ ഞാൻ എന്നും കേന്ദ്രം കൈക്കൊണ്ട തീരുമാനത്തിനൊപ്പമാണ്.

ഓരോ നിമിഷവും അശാന്തി മാത്രമായിരുന്ന കാശ്മീർ താഴ്‌വരയിൽ ഇന്ന് ശാന്തിയുടെ പൂവുകൾ വിരിഞ്ഞു നില്ക്കുന്നുവെങ്കിൽ അതിന് കാരണം കേന്ദ്രം കൈക്കൊണ്ട ചരിത്ര തീരുമാനം തന്നെയാണ്. ആർട്ടിക്കിൾ 370 നിലനിറുത്തിയെന്നതാണ് കോൺഗ്രസ്സ് പാർട്ടി കാശ്മീർ ജനതയോട് ചെയ്ത ഏറ്റവും വലിയ പാതകം . ഒരൊറ്റ ഇന്ത്യയെന്ന ആശയം പേറുന്ന ഒരു രാജ്യത്തിനുള്ളിൽ ഒരു സംസ്ഥാനത്തിനു മാത്രമായി വേറിട്ട നിർവചനം ; വേറിട്ട പരിഗണന. കാശ്മീരിൽ മുമ്പ് മറ്റ്‌ സംസ്ഥാനക്കാർക്ക് ഒരു തുണ്ട് ഭൂമി വാങ്ങാൻ കഴിയില്ലായിരുന്നു, അതിനു അവകാശമില്ലായിരുന്നു. ഒരു ജനാധിപത്യ രാജ്യത്തിന്റെ കീഴിലായിരുന്നു ഇതെല്ലാം നടന്നിരുന്നത്.

ഇന്ത്യയുടെ ഏകത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ആര്‍ട്ടിക്കിൾ 35 എ . ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാര്‍ക്ക് (പെര്‍മനന്റ് റെസിഡന്റ്‌സ്) പ്രത്യേക അവകാശങ്ങള്‍ പതിച്ചു നല്‍കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ 35 എ. 1954 ല്‍ ജവഹര്‍ലാല്‍ നെഹ്‌റ മന്ത്രിസഭയുടെ ഉപദേശ പ്രകാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ആണ് ആര്‍ട്ടിക്കിള്‍ 370 ൻ്റെ കൂടെ ആര്‍ട്ടിക്കിള്‍ 35 എ ചേര്‍ക്കുന്നത്.ജമ്മു കശ്മീരില്‍ ഭൂമി സ്വന്തമാക്കാന്‍ കശ്മീരിലെ പെര്‍മനന്റ് റെസിഡന്‍സിന് മാത്രമേ സാധിക്കൂ എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. മറ്റുള്ളവര്‍ക്ക് ജമ്മു കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനോ, സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ നേടാനോ ഇത് വിലക്കുന്നുണ്ട്. ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാനോ അവിടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനോ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതിയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമായിരുന്നു. . ഒരു കശ്മീരി സ്ത്രീ, കശ്മീരിന് പുറത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് കശ്മീരിലെ ഭൂമിയില്‍ ഉള്ള അവകാശം ഇല്ലാതാവും. സുനന്ദ പുഷ്‌കര്‍ കേസിലും ഇത് ഏറെ ചര്‍ച്ചയായിരുന്നു. സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തുള്ള ഏക സംസ്ഥാനമായി ജമ്മുകശ്മീര്‍ 2019 വരെ നിലനിന്നത് സമത്വസുന്ദരഭാരതത്തിലെ ഏകത്വമെന്ന ആശയത്തെ വെല്ലുവിളിച്ചുതന്നെയായിരുന്നു.

അശാന്തിയുടെ വെടിയൊച്ചകൾ പുകഞ്ഞു നിന്ന നാളുകളിൽ കാശ്മീരിൽ മാത്രം മരിച്ചത് രണ്ട് ലക്ഷം ഇന്ത്യക്കാരാണ് അതിൽ നമ്മുടെ പട്ടാളം സൈന്യം പാരാമിലിറ്ററി ഫോഴ്സ്, സംസ്ഥാന പോലീസ് ,അങ്ങനെ എത്രയോ വീരപുത്രന്മാർ ഈ കാശ്മീർ മണ്ണിൽ സമാധാനത്തിനുവേണ്ടി തങ്ങളുടെ ജീവൻ ബലികൊടുത്തു. കാശ്മീരി ജനത സമാധാനം എന്തെന്നറിയാതെ ജീവിച്ചു മരിച്ച നാളുകൾ. കന്യാകുമാരി മുതൽ കാശ്മീർ വരെ നമ്മൾ ഇന്ത്യക്കാർ ഒന്നാണെന്നു വെറുതെ വരികളായി മാത്രം പാടേണ്ടതല്ല. ഹൃദയം കൊണ്ട് നമുക്കങ്ങനെ പാടാൻ കഴിയണമെങ്കിൽ കന്യകുമാരി മുതൽ കാശ്മീർ വരെ നമ്മൾ ഒന്നാകണമായിരുന്നു. ഇന്നങ്ങനെ നമുക്ക് ഒന്നാവാൻ കഴിഞ്ഞത് കൊണ്ടാണ് ഭയപ്പാടേതുമില്ലാതെ നമുക്ക് ഓരോരുത്തർക്കും ഭൂമിയിലെ സ്വർഗ്ഗത്തിലെത്തി അതിൻ്റെ മനോഹാരിത നുകരാൻ കഴിയുന്നത്. അതുകൊണ്ടാണ് കാശ്മീരി ജനതയ്ക്ക് ഭാരതാംബ അവർക്കായി നല്കിയ പൈതൃകത്തെയും പ്രകൃതിയെയും മനോഹരമായി മറ്റുള്ളവർക്ക് മുന്നിൽ പ്രസൻ്റ് ചെയ്യാൻ കഴിയുന്നത്,
കശ്മീരിന്‍ കുങ്കുമപൂവനങ്ങള്‍
കാറ്റില്‍ പരത്തുന്നതെന്താണ് ?
നമ്മുടെ ഭാരതമൊന്നാണ് , അതില്‍
നമ്മളെല്ലാവരുമൊന്നാണ് !!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends