പെൺകുട്ടി അമ്മയ്‌ക്കൊപ്പം താലൂക്ക് ആശുപത്രിയിലെത്തിയത് വയറുവേദനയെത്തുടർന്ന്; ഭിന്നശേഷിക്കാരിയായ മകൾ ഗർഭിണിയാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ അമ്മ അബോധവസ്ഥയിലായി, പണിപറ്റിച്ചത് കൂടെ താമസിച്ച 44കാരൻ, കൈയോടെ പിടികൂടി പോലീസ്

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നാൽപ്പത്തിനാലുകാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. തൃശൂർ സ്വദേശി പത്മനാഭനാണ് പിടിയിലായിരിക്കുന്നത്. പ്രദീപ് എന്ന പേരിൽ ഇയ്യാൾ മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
അതേസമയം ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്. വർഷങ്ങളായി പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പമായിരുന്നു ഇയാളുടെ താമസിച്ചിരുന്നത്. വയറുവേദനയെത്തുടർന്നാണ് പെൺകുട്ടി അമ്മയ്‌ക്കൊപ്പം താലൂക്ക് ആശുപത്രിയിലെത്തിയത്. കൂടെ ഇയാളുമുണ്ടായിരുന്നതായാണ് അറിയാൻ കഴിഞ്ഞത്.
പിന്നാലെ മകൾ ഗർഭിണിയാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ അമ്മ അബോധവസ്ഥയിലായി. വെള്ളം വാങ്ങിവരാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പേഴ്സിൽ നിന്ന് അമ്പത് രൂപയുമെടുത്ത് ഇയാൾ മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha



























