സൗഹൃദം സ്ഥാപിച്ച് കാറില്‍ സൗജന്യയാത്ര വാഗ്ദാനം; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന്‍ അറസ്റ്റില്‍

കാസർകോഡ് കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 62കാരന്‍ അറസ്റ്റിൽ. സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയ്‌ക്കെതിരെയാണ് അതിക്രമം. തുടർന്ന് കേസില്‍ അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് കാസര്‍ഗോഡ് പെരിയയിലാണ് സംഭവം നടന്നത്. പെരിയ സ്വദേശി രാമചന്ദ്രന്‍ നായരെ (62) ആണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് പരിഭ്രാന്തിയിലായ 23കാരി ഓടുന്ന കാറില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കൂടാതെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇന്നലെ വൈകുന്നേരം പെരിയ കേന്ദ്രസര്‍വകലാശാലയ്ക്ക് സമീപമുള്ള കുടുംബശ്രീ ഹോട്ടലില്‍ ചായ കുടിക്കുകയായിരുന്നു യുവതി. എന്നാൽ ഇതിനിടെ സൗഹൃദം നടിച്ച് അടുത്തുകൂടിയ രാമചന്ദ്രന്‍ നായര്‍ സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റുകയായിരുന്നു.
എന്നാൽ ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് രാമചന്ദ്രന്‍ നായര്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ പരിഭ്രമിച്ച യുവതി നിലവിളിച്ചുകൊണ്ട്, ഓടുന്ന കാറില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരും വിദ്യാര്‍ഥികളും വാഹനം തടഞ്ഞ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























