ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയെന്നതറിഞ്ഞത് മാധ്യമങ്ങളിലൂടെ; പദവിയിൽ നിന്നു മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യമാണ്; വൈസ് ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ഓർഡിനൻസ് രാഷ്ട്രപതിക്ക് തന്നെ അയക്കും; നിലപാട് കടുപ്പിച്ച് ഗവർണർ

വൈസ് ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്ന ഓർഡിനൻസ് രാഷ്ട്രപതിക്ക് തന്നെ അയക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുവാൻ സർക്കാരിന് ഒട്ടും താല്പര്യമില്ല. അതുക്കൊണ്ട് തന്നെ വലിയ സർക്കാരിന് ഗവർണറുടെ തീരുമാനം തിരിച്ചടിയായി മാറും. കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ പദവിയിൽനിന്നു മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. അത് നിയമപരമാണോ എന്നതിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ വ്യക്തമാക്കി.
തന്നെ മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് ഗവർണർ പറഞ്ഞിരിക്കുന്നത് . സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തീരുമാനമെടുത്തത് . പിന്നാലെ കലാമണ്ഡലം ചാന്‍സലര്‍ പദവിയിൽനിന്ന് ഗവർണറെ പുറത്താക്കി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയത്. ചാൻസലറുടെ അസാന്നിധ്യത്തിൽ, പ്രോ ചാൻസലറായ സാംസ്കാരിക മന്ത്രി വി.എൻ.വാസവനാണ് ചുമതല നിർവഹിക്കുക.
അതേസമയം ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവല്‍ മുഖ്യമന്ത്രി പിണറായി വിജയനെ തോക്ക് ചൂണ്ടി വിരട്ടി എന്ന കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത് .ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശമാണ് ഇത്തരമൊരു കഥ പ്രചരിക്കുന്നതിന് ആധാരമായത്. നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചില പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.
ഫേസ്ബുക്കില്‍ ആര്‍ എസ് എസ്, ബി ജെ പി അനുഭാവികളാണ് ഇത്തരമൊരു പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്. 1971 ലെ തലശ്ശേരി കലാപത്തില്‍ കൊലക്കേസ് പ്രതിയെ പുറത്തിറക്കാന്‍ ചെന്ന പിണറായി വിജയന് നേരെ എ എസ് പി ആയിരുന്ന അജിത് ഡോവല്‍ തോക്ക് ചൂണ്ടി എന്നാണ് പ്രചരണം. ഈ വിഷയം വീണ്ടും ചർച്ചയാകുകയാണ്. അതിനു കാരണം ഇങ്ങനെയാണ്.
സംസ്ഥാന സർക്കാരിന്റെ ലോകായുക്ത ദിനാഘോഷം ചൊവ്വാഴ്ച സംഘടിപ്പിക്കുമ്പോൾ അതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇടമില്ല. പകരം എത്തുന്നത് തമിഴ്‌നാട് ഗവർണർ എൻ രവിയും. സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിയിൽ നിന്ന് മാറി നിൽക്കുമ്പോൾ എത്തുന്നത് തമിഴ്‌നാട് ഗവർണ്ണർ ആണെന്നത് ശ്രദ്ധേയമാണ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത സുഹൃത്താണ് എൻ രവി.
https://www.facebook.com/Malayalivartha



























