Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പതിവ് പോലെ നമ്മുടെ നാട്ടിലെ കറാച്ചി ബോയ്സ് ഇരവാദവുമായി ഇറങ്ങിയിട്ടുണ്ട്; സ്പോർട്ട്സ്മാൻ സ്പിരിറ്റും ദേശസ്നേഹവും രണ്ടാണെന്നും ബ്രിട്ടൺ ഇന്ത്യയോട് ചെയ്ത ദ്രോഹമൊന്നും പാക്കിസ്ഥാൻ ചെയ്തിട്ടില്ലെന്നും ഒക്കെയുള്ള വിചിത്രവാദങ്ങൾ പലയിടത്തായി തൂങ്ങുന്നുമുണ്ട്; നീലക്കുറുക്കന്മാർ എന്നും അങ്ങനെയാണല്ലോ; എത്രയൊക്കെ അടക്കിവയ്ക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള തനിക്കൊണം അഥവാ മതഭ്രാന്ത് പുറത്ത് വരിക തന്നെ ചെയ്യും; വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

13 NOVEMBER 2022 09:31 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

പതിവ് പോലെ നമ്മുടെ നാട്ടിലെ കറാച്ചി ബോയ്സ് ഇരവാദവുമായി ഇറങ്ങിയിട്ടുണ്ട്. സ്പോർട്ട്സ്മാൻ സ്പിരിറ്റും ദേശസ്നേഹവും രണ്ടാണെന്നും ബ്രിട്ടൺ ഇന്ത്യയോട് ചെയ്ത ദ്രോഹമൊന്നും പാക്കിസ്ഥാൻ ചെയ്തിട്ടില്ലെന്നും ഒക്കെയുള്ള വിചിത്രവാദങ്ങൾ പലയിടത്തായി തൂങ്ങുന്നുമുണ്ട്. നീലക്കുറുക്കന്മാർ എന്നും അങ്ങനെയാണല്ലോ. എത്രയൊക്കെ അടക്കിവയ്ക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള തനിക്കൊണം അഥവാ മതഭ്രാന്ത് പുറത്ത് വരിക തന്നെ ചെയ്യും. വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

പതിവ് പോലെ നമ്മുടെ നാട്ടിലെ കറാച്ചി ബോയ്സ് ഇരവാദവുമായി ഇറങ്ങിയിട്ടുണ്ട്. സ്പോർട്ട്സ്മാൻ സ്പിരിറ്റും ദേശസ്നേഹവും രണ്ടാണെന്നും ബ്രിട്ടൺ ഇന്ത്യയോട് ചെയ്ത ദ്രോഹമൊന്നും പാക്കിസ്ഥാൻ ചെയ്തിട്ടില്ലെന്നും ഒക്കെയുള്ള വിചിത്രവാദങ്ങൾ പലയിടത്തായി തൂങ്ങുന്നുമുണ്ട്. നീലക്കുറുക്കന്മാർ എന്നും അങ്ങനെയാണല്ലോ. എത്രയൊക്കെ അടക്കിവയ്ക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള തനിക്കൊണം അഥവാ മതഭ്രാന്ത് പുറത്ത് വരിക തന്നെ ചെയ്യും. ചോറ് ഇവിടെയും കുറ് അവിടെയുമുള്ള കറാച്ചി ഫാൻസിന് ഇന്നത്തെ ഇംഗ്ലണ്ട് ജയം സഹിക്കുന്നതേയില്ല.

സ്പോർട്ട്സ്മാൻ സ്പിരിറ്റിനെ കുറിച്ച് വാചാലരാവുന്ന കറാച്ചി ഫാൻസ് കണ്ടതാണ് ഇന്ത്യ സെമിയിൽ തോറ്റപ്പോൾ ഈ പാക്കിസ്ഥാൻ ടീം എങ്ങനെയാണ് ആ തോൽവി ആഘോഷമാക്കിയതെന്ന്. സ്പോർട്ട്സ്മാൻ ഷിപ്പിൻ്റെ നേരിയ കണിക പോലുമില്ലാതെ അവർ നമ്മുടെ ഇന്ത്യൻ ടീമിനെ കളിയാക്കി; വല്ലാതെ അപഹസിച്ചു. കപ്പ് നേടുമെന്ന വീരസ്യം വിളമ്പി. ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്ന,സ്പോർട്സ് ജീവിതത്തിൻ്റെ ഭാഗമായ ഭാഗമായ ടീം പാക്കിസ്ഥാന് ഇല്ലാത്ത സ്പോർട്സ്മാൻ സ്പിരിറ്റ് പിന്നെ കാണികൾക്ക് വേണമെന്ന് ശഠിക്കുന്നത് എന്തിന്?

ഓരോ ഇന്ത്യക്കാരന്‍റെയും സിരകളില്‍ പടര്‍ന്ന വികാരമാണ് ദേശസ്നേഹം. അത് എവിടെയും അവൻ പ്രകടിപ്പിക്കുക തന്നെ ചെയ്യും. പക്ഷേ ഒരിക്കലും അതിൻ്റെ പേരിൽ ഒരു കലാപത്തിന് തിരി കൊളുത്തില്ല ഒരു ദേശസ്നേഹിയായ ഇന്ത്യൻ പൗരനും. എന്നാൽ അങ്ങനെ ചെയ്ത കൂട്ടരുണ്ട്. അനന്ത് നാഗ് കലാപത്തിൻ്റെ , അതുവഴി കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തിന് കാരണമായ സംഭവത്തിൻ്റെ ആദ്യ തുടക്കം പോലും ഒരു ക്രിക്കറ്റ് കളിയിൽ നിന്നായിരുന്നു. 1986-ലെ അനന്ത് നാഗ് കലാപത്തോടെയാണ് 1990 ജനുവരി 19 ലെ പലായനത്തിനു തുടക്കമാവുന്നത്.

ഇന്ത്യ ഒരു ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ചപ്പോൾ ഒരു കൂട്ടർ വന്ന് പണ്ഡിറ്റുകളുടെ ജനൽച്ചില്ലുകൾ എറിഞ്ഞുതകർത്തു. അന്നു തുടങ്ങിയ മതസ്പർദ്ധ പിന്നെ ആളി കത്തിയത് ചരിത്രം. 1990 ൽ നിന്ന് 2022 ൽ എത്തുമ്പോഴും പാക്കിസ്ഥാനെ അനുകൂലിക്കുന്ന മനുഷ്യരുടെ മനോഭാവത്തിന് മാറ്റമില്ലെന്ന് ബ്രിട്ടനിലെ ലിസ്റ്ററിൽ ഉണ്ടായ അക്രമപരമ്പരകൾ അടിവരയിടുന്നു. ഇംഗ്ളണ്ടിലെ ലെസ്റ്റർ എന്ന സ്ഥലത്ത് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളിയിൽ ( ഏഷ്യാ കപ്പ്) ഇന്ത്യ ജയിച്ച ദിവസം ഇന്ത്യൻ പതാകകളുമേന്തി ഒരു ആഘോഷപ്രകടനം നടന്നിരുന്നു.

ആഘോഷപ്രകടനത്തിൽ കൂടുതലും ഉണ്ടായിരുന്നത് നാലഞ്ച് തലമുറകളായി ഇംഗ്ളണ്ടിൽ തന്നെ ജീവിക്കുന്ന ഇന്ത്യൻ വംശജരായ ബ്രിട്ടീഷുകാരായിരുന്നു എന്നത് ഒരു യാഥാർത്ഥ്യം. ആ ആഹ്ളാദപ്രകടനത്തിനു നേരേ ഇരച്ചു കയറി ചില പാകിസ്ഥാൻ വംശജർ ഇന്ത്യൻ പതാക തട്ടിപ്പറിച്ച് കീറിക്കളഞ്ഞു. സെപ്റ്റംബർ നാലാം തീയതി പാകിസ്ഥാൻ ക്രിക്കറ്റ് കളി ജയിച്ചു. അതോടെ ഇന്ത്യൻ വംശജർ താമസിക്കുന്നിടങ്ങളിൽ പാക്കിസ്ഥാൻ വംശജർ ചെന്ന് അക്രമങ്ങളുണ്ടാക്കി. ഒപ്പം ഒരുപാട് വ്യാജ ട്വിറ്റുകൾ ഇട്ട് മത സ്പർദ്ധ കൂട്ടി കലാപം മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു.ഇംഗ്ലണ്ടിൽ ഒരാഴ്ചയോളം അക്രമപരമ്പരകൾ അഴിച്ചുവിട്ട ഇവറ്റകൾക്ക് എന്ത് സ്പോർട്സ്മാൻ സ്പിരിറ്റ്?

നൂറു വർഷത്തോളം നമ്മെ അടക്കിഭരിച്ച ബ്രിട്ടൺ ചെയ്തതിനേക്കാൾ ദ്രോഹമൊന്നും പാക്കിസ്ഥാൻ നമ്മളോട് ചെയ്തില്ല എന്ന വൈറ്റ് വാഷിനുള്ള മറുപടി. അഖണ്ഡ ഭാരതത്തിൻ്റെ ഭാഗമായി ആദികാലം മുതലേ കഴിഞ്ഞിട്ട് വെറും 1300 വർഷം പഴക്കമുള്ള ഒരു മതത്തിൻ്റെ പേരിൽ വെട്ടിമുറിച്ച് സ്വന്തം ഭാഗം വേണമെന്ന് പോയത് ആരാണ്? അങ്ങനെ വെട്ടിമുറിച്ച് ഭാഗവും വാങ്ങി പോയിട്ടും മുറുമുറുപ്പും പകയും തീരാതെ എന്നും സ്വന്തം തറവാടിനെ ദ്രോഹിക്കുന്നത് ആരാണ്? വിഭജനത്തെ തുടർന്ന് ഒരിടത്തും ചേരാതെ നിന്ന കാശ്മീരിലേക്ക് , അഫ്ഗാൻ ഗോത്രവർഗ്ഗ സേനയുമായി പാകിസ്ഥാൻ കടന്നു കയറിയതു മുതൽ , ലോകത്തിലെ ഏറ്റവും മനോഹരമായ താഴ്വരയും ഹിമഗിരിനിരകളും വെടിയൊച്ചകളാൽ മുഖരിതമാക്കിയത് ആരാണ്? 1947 ൽ , അവർ അനധികൃതമായി കൈയേറിയ ഭാഗം പാക് അധീന കാശ്മീരാക്കി മാറ്റി.

എല്ലാം കൊണ്ടും പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രധാനമായ കാര്യമാണ് ഒരു ശത്രുവിനെ കാട്ടി ,ജനങ്ങളെ മുൾമുനയിൽ നിർത്തുക എന്നത്. അതാണ് കാശ്മീരിൽ പാക്കിസ്ഥാൻ ചെയ്തത്. 1965 ലെയും 1971ലേയും യുദ്ധങ്ങൾക്ക് തുടക്കം എവിടെ നിന്ന്? പിന്നീട് മഞ്ഞിൻ പാളികളിൽ ചതിയുടെ നിഗൂഢത ഒളിപ്പിച്ചുകൊണ്ട് കാർഗിൽ, ഒരു കൊല്ലത്തിനിടയ്ക്ക് പാക്‌ പിന്തുണയോടെ ഇന്ത്യയ്ക്കുനേരെ നടന്ന ഒമ്പതാമത്തെ ഭീകരാക്രമണമായിരുന്നു ഉറിയിൽ നടന്നത് .പത്താൻകോട്ട്‌ വായുസേനാ താവളത്തിനു നേരെ ആക്രമണം നടന്ന്‌ ഏറെ കഴിയും മുമ്പാണ്‌ സമാനവും കൂടുതൽ മാരകവുമായ ആക്രമണം ഇന്ത്യൻ സേനാതാവളത്തിനു നേരെ നടത്തിയത്.

എന്തൊക്കെയാണ് നമ്മൾ മറക്കേണ്ടതും പൊറുക്കേണ്ടതും? ഓരോ ഫെബ്രുവരി 14 ഉം നെഞ്ചിലെ നോവായി നീറുന്ന പുൽവാമയെയോ? നമ്മുടെ രാജ്യത്തിനുള്ളിൽ നുഴഞ്ഞു കയറി ഒരു ജനതയെ ഒട്ടാകെ ഭയപ്പെടുത്തിയ പാർലമെൻ്റാക്രമണത്തെയോ? മുംബൈ ഭീകരാക്രമണത്തെയോ? താജ് ഹോട്ടലിലെ കൂട്ടക്കുരുതിയെയോ? എണ്ണമിട്ടു നിരത്താൻ കഴിയുന്നതിനപ്പുറമുള്ള രക്തം തണുത്തുറയുന്ന കൊടും ക്രൂരതകൾ, ചതിയുടെ രാക്ഷസീയത, നെറികേട് ഒക്കെ എഴുപത്തഞ്ച് ആണ്ടുകൾ കൊണ്ട് അയല്ക്കാരനിൽ നിന്നും നിരന്തരമായി ഏറ്റുവാങ്ങുന്ന ഒരു ജനത എന്ത് സ്പോർട്സ്മാൻ സ്പിരിറ്റാണ് മതഭ്രാന്ത് മാത്രം കൈമുതലായിട്ടുള്ള ഒരു രാജ്യത്തോട് കാട്ടേണ്ടത് ?

സത്യമിതാണ് - ഇന്ത്യയ്ക്ക് പുറത്ത് കാണാം രണ്ടേ രണ്ട് ശത്രുക്കൾ- പാക്കിസ്ഥാൻ ,ചൈന ! എന്നാൽ ഇന്ത്യയ്ക്കകത്ത് കാണാം നൂറായിരം ശത്രുക്കൾ ! പലപ്പോഴും ഉറക്കെ വിളിച്ചുപ്പറഞ്ഞിട്ടുള്ള കാര്യമാണിത് .അവരിൽ അതിർത്തിക്കുള്ളിൽ സൈന്യത്തിന്റെ സുരക്ഷിതത്വത്തിനുള്ളിൽ ഇരുന്നുകൊണ്ട് അവരുടെ മരണം ആഘോഷിക്കുന്ന pseudo Iiberal മല്ലൂസുണ്ട്. പൗരസ്വാതന്ത്ര്യമെന്ന വാക്കിന്റെ മറവിൽ തീവ്രവാദികളെ കൊന്ന് തള്ളുമ്പോൾ അനുശോചനം രേഖപ്പെടുത്തുന്നവരുണ്ട്. നൂറുകണക്കിന് നിരപരാധികളായ ഇന്ത്യക്കാരെ സ്ഫോടനം നടത്തി കൊന്ന തീവ്രവാദിയെ തൂക്കികൊല്ലാൻ പരമോന്നത കോടതി വിധിക്കുമ്പോൾ അതിനെതിരെ തെരുവിൽ ഇറങ്ങുവാൻ തോന്നുന്നവരുണ്ട്.

ശത്രുക്കൾക്ക് തിരിച്ചടി നൽകിയെന്ന് ഇന്ത്യൻ സൈന്യം പറയുമ്പോൾ , ലോകം മുഴുവൻ അത് അംഗീകരിച്ചാലും അതിന് തെളിവ് ചോദിക്കുന്നവരുണ്ട്. പിന്നെ ലോക കായിക മത്സരങ്ങളിൽ ഇന്ത്യ തോല്ക്കുമ്പോൾ ആഹ്ലാദാരവങ്ങൾ മുഴക്കുന്നവരും പാക്കിസ്ഥാൻ കളിക്കാനിറങ്ങുമ്പോൾ വിജയാശംസ നേർന്ന്, അതിനെ വെറും സ്പോർട്സ്മാൻ ഷിപ്പ് ക്വാട്ട് കൊണ്ട് ഒളിപ്പിക്കാൻ നോക്കുന്ന ഒമർ ലുലു ടൈപ്പ് ഊളകളുമുണ്ട്.

മുഹമ്മദ് അലി ജിന്നയുടെ മതരാഷ്ട്രം എൻ്റെ രാജ്യത്തോട് ചെയ്ത കൊടുംപാതകങ്ങളുടെ മുന്നിൽ ഋഷി സുന നയിക്കുന്ന രാജ്യം ചെയ്തത് വെറും കടുക് മണിയോളം മാത്രം! അതുകൊണ്ട് ഇംഗ്ലണ്ടിൻ്റെ ഈ വിജയം ഓരോ ദേശ സ്നേഹികളായ ഇന്ത്യക്കാരൻ്റെയും വിജയമാണ്. 99% ഇന്ത്യകാർക്കും ഇത് വിജയമാകുമ്പോൾ 1 % ആൾക്കാർ അതായത് മറ്റേ സ്പോർട്സ്മാൻ സ്പിരിറ്റ് ആൾക്കാർ നേരത്തെ കരുതി വച്ച പച്ച ലഡ്ഡു എങ്ങനെ തീർക്കുമെന്ന ആധിയിലാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends