നഗരസഭയിലെ വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്....കത്ത് തയ്യാറാക്കിയിട്ടില്ല എന്ന മൊഴി ആവര്‍ത്തിച്ച് ജീവനക്കാര്‍

തിരുവനന്തപുരം നഗരസഭയിലെ വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച് കുഴയുകയാണ്. ഒരാഴ്ചയിലധികം പിന്നിട്ട ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും വിവാദമായ കത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. മേയര്‍ ആര്യാ രാജേന്ദ്രന്‍ നേരിട്ടും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഫോണ്‍ മുഖേനയും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
കത്ത് വ്യാജമാണെന്ന മൊഴി ആവര്‍ത്തിക്കപ്പെടുമ്പോഴും യഥാര്‍ഥ കത്ത് ഇത് വരെ ക്രൈം ബ്രാഞ്ചിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കത്ത് കണ്ടെത്തി വിശദ പരിശോധന നടത്താതെ വ്യാജമാണെന്ന സ്ഥിരീകരണം നടത്താനാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. വിശദമായ അന്വേഷണത്തിനായി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് നാളെ ഡിജിപി മുന്നാകെ സമര്‍പ്പിക്കും.
നഗരസഭയിലെ കത്ത് വിവാദത്തില്‍ നഗരസഭാ ജീവനക്കാരുടെ മൊഴി വിജിലന്‍സ് സംഘം രേഖപ്പെടുത്തി. നഗരസഭാ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് വിജിലന്‍സ് സംഘം രേഖപ്പെടുത്തിയത്. കത്ത് തയ്യാറാക്കിയിട്ടില്ല എന്ന മൊഴി ഇവര്‍ ആവര്‍ത്തിച്ചു. നേരത്തെ ക്രൈം ബ്രാഞ്ചിനും ജീവനക്കാര്‍ ഇതേ മൊഴി തന്നെയാണ് നല്‍കിയത്.
മേയര്‍ സിപിഎം ജില്ലാ സെക്രട്ടറിയ്ക്ക് അയച്ചെന്ന പേരില്‍ പ്രചരിച്ച കത്തിന് പിന്നിലെ നിജസ്ഥിതി കണ്ടെത്താനായി നടക്കുന്ന ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിനൊപ്പമാണ് വിജിലന്‍സ് അന്വേഷണവും നടക്കുന്നത്. നാല്‍പ്പത്തിനാല് ദിവസമാണ് വിജിലന്‍സ് അന്വേഷണത്തിനായി നല്‍കിയിട്ടുള്ളത്. ഈ കാലയളവില്‍ പരമാവധി മൊഴി രേഖപ്പെടുത്താനാണ് വിജിലന്‍സ് സംഘത്തിന്റെ നീക്കം.
https://www.facebook.com/Malayalivartha


























