Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇത് ഫാസിൽ, മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ ചുമട്ടു തൊഴിലാളിയായ മുഹമ്മദിൻ്റെ മകൻ; ജന്മനാൽ കിട്ടിയ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന മിടുമിടുക്കൻ; കാൽപന്ത് കളിയിൽ കേമത്വം തെളിയിച്ച് നാടിൻ്റെ അഭിമാനമായ ഫുട്ബോളർ; തോൽക്കാനും മൂലക്കിരുന്ന് വിലപിക്കാനും തയ്യാറാകാത്ത ഫാസിലിൻ്റെ പ്രകൃതം ആരിലും അൽഭുതമുളവാക്കും; കെ ടി ജലീൽ കുറിക്കുന്നു

13 NOVEMBER 2022 10:26 PM IST
മലയാളി വാര്‍ത്ത

ഇത് ഫാസിൽ, മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ ചുമട്ടു തൊഴിലാളിയായ മുഹമ്മദിൻ്റെ മകൻ; ജന്മനാൽ  കിട്ടിയ പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന മിടുമിടുക്കൻ; കാൽപന്ത് കളിയിൽ കേമത്വം തെളിയിച്ച് നാടിൻ്റെ അഭിമാനമായ ഫുട്ബോളർ; തോൽക്കാനും മൂലക്കിരുന്ന് വിലപിക്കാനും തയ്യാറാകാത്ത ഫാസിലിൻ്റെ പ്രകൃതം ആരിലും അൽഭുതമുളവാക്കും; കെ ടി ജലീൽ കുറിക്കുന്നു

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ ചുമട്ടു തൊഴിലാളിയായ മുഹമ്മദിൻ്റെ മകൻ. ജന്മനാൽ  കിട്ടിയ പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന മിടുമിടുക്കൻ. കാൽപന്ത് കളിയിൽ കേമത്വം തെളിയിച്ച് നാടിൻ്റെ അഭിമാനമായ ഫുട്ബോളർ. നിർണായകമായ കാര്യം പങ്കു വച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് എംഎൽഎ കെ ടി ജലീൽ. അദ്ദേഹത്തിന്റെ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇത് ഫാസിൽ. മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ ചുമട്ടു തൊഴിലാളിയായ മുഹമ്മദിൻ്റെ മകൻ.

ജൻമനാൽ കിട്ടിയ പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന മിടുമിടുക്കൻ. കാൽപന്ത് കളിയിൽ കേമത്വം തെളിയിച്ച് നാടിൻ്റെ അഭിമാനമായ ഫുട്ബോളർ. തോൽക്കാനും മൂലക്കിരുന്ന് വിലപിക്കാനും തയ്യാറാകാത്ത ഫാസിലിൻ്റെ പ്രകൃതം ആരിലും അൽഭുതമുളവാക്കും. സ്കൂളിലെ തൻ്റെ കൂട്ടുകാരുടെ നിർലോഭ പിന്തുണയിൽ പന്ത് തട്ടിത്തുടങ്ങിയ ഫാസിൽ ഇന്ന് എഫ്.സി കേരളയുടെ മധ്യനിര കളിക്കാരനാണ്.

ഫാസിലിലെ പ്രതിഭയെ കണ്ടെത്തിയ എഫ്.സി കേരള മാനേജർ സ്റ്റീഫൻ ചാലിശ്ശേരിക്ക് പ്രത്യേക അഭിനന്ദനം. മകൻ്റെ ആഗ്രഹങ്ങൾക്കൊപ്പം ഇല്ലായ്മകൾക്കിടയിലും കൂടെ നിന്ന പിതാവ് മുഹമ്മദിനെയും മാതാവ് റംലയേയും കൂടപ്പിറപ്പുകളെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. കൈരളിയുടെ ഫീനിക്സ് പുരസ്കാര വിതരണത്തോടനുബന്ധിച്ച് നൽകുന്ന വാർത്തകളിലെ വ്യക്തിക്കുള്ള "പത്മശ്രീ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാര"ത്തിന് ഫാസിൽ അർഹനായത് യാദൃശ്ചികമല്ല.

വികാരനിർഭരമായ അവാർഡ് ദാന ചടങ്ങിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ഫാസിലിനെ നെഞ്ചോട് ചേർത്ത് സ്നേഹം പങ്കിട്ടു. ജോൺ ബ്രിട്ടാസ് എം.പി ഫാസിലിനുമേൽ അനുമോദനപ്പെരുമഴ തീർത്തു. നിറഞ്ഞു കവിഞ്ഞ സദസ്സ് കയ്യടിച്ച് ഫാസിലിനെ പ്രോൽസാഹിപ്പിച്ചു. രംഗം വീക്ഷിച്ചവരെല്ലാം ഫാസിലിന് അനുഗ്രഹങ്ങൾ ചൊരിഞ്ഞു, കേട്ടവർ കേട്ടവർ ഫാസിലിനായി പ്രാർത്ഥിച്ചു. ഫാസിൽ വളരും, ഉയരും, അസാദ്ധ്യമായത് സാദ്ധ്യമാക്കും. ഫാസിലിന് എല്ലാ ഭാവുകങ്ങളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (1 hour ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (3 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends