Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

കേരളം വലിയ ദുരന്തത്തിൽ! ധനമന്ത്രിക്ക് പാര ഐസക്ക്... കസേര ഇട്ടെറിഞ്ഞ് ഓടും.. പുറം കാലിനടിച്ച് കേന്ദ്രവും... കിഫ്ബിയെ ചുരുട്ടിക്കൂട്ടി പിണറായി

13 NOVEMBER 2022 11:19 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

സംസ്‌ഥാന സര്‍ക്കാരിന്റെ ധന നയത്തിനെതിരേ സി.പി.എമ്മില്‍ വിമര്‍ശനം ശക്‌തമായി ഉയരുകയാണിപ്പോൾ. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കു നേരിട്ട തിരിച്ചടിക്കു പ്രധാന കാരണം ധനനയമെന്നു കാട്ടി മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനെ അനുകൂലിക്കുന്നവര്‍ രംഗത്ത്‌ വരുകയും ചെയ്തു. പലതരത്തിലുള്ള പ്രതിസന്ധിയിലും ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തിയ കിഫ്‌ബിക്ക്‌ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിലും വേണ്ട രീതിയില്‍ അതിനെ ഉപയോഗിക്കാത്തതിലും വിമര്‍ശനം ഉയർന്ന് കേൾക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പിണറായി സർക്കാറിൻറെ ധനനയത്തെ പരസ്യമായി വിമർശിച്ച് തോമസ് ഐസക്കിൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രംഗത്ത് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണമെന്ന ഗോപകുമാർ മുകുന്ദൻറെ എഫ് ബി പോസ്റ്റ് വലിയ വിവാദമായിരുന്നു. പോസ്റ്റ് കണ്ടില്ലെന്നും കേന്ദ്രനയമാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധിക്കു പ്രധാനമായും കേന്ദ്രത്തെയാണ്‌ സി.പി.എം പഴിക്കുന്നത്‌. കേന്ദ്ര വിഹിതത്തിലെ കുറവും വായ്‌പ വെട്ടിക്കുറയ്‌ക്കലും സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അങ്ങേയറ്റം വഷളാക്കി എന്നുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. ഒപ്പം തോമസ് ഐസക്കിന്റെ നയങ്ങളില്‍ നിന്നുള്ള വ്യതിചലനം സ്‌ഥിതി മോശമാക്കിയെന്ന വിലയിരുത്തലുമുണ്ട്‌.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാകണം...യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം , വിശദാംശങ്ങൾ വേണമെങ്കിലാകാം... ഇതായിരുന്നു ഗോപകുമാര്‍ മുകുന്ദൻ്റെ വിമര്‍ശനം. സിപിഎം അംഗം കൂടിയായ ഗോപകുമാര്‍ ഇടത് സർക്കാറിൻ്റെ ധനനയത്തെ വിമർശിക്കുന്ന ഗോപകുമാർ സിപിഎം അംഗം കൂടിയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണം ധനനയത്തിലെ പാളിച്ചയെന്ന വിലയിരുത്തലാണ് നിർണ്ണായകം.

രണ്ടു പ്രളയവും കോവിഡ്‌ മഹാമാരിയും നേരിടേണ്ടി വന്നെങ്കിലും വന്‍തോതില്‍ പണമിറക്കാന്‍ ഒന്നാം പിണറായി സര്‍ക്കാരിന്‌ കഴിഞ്ഞിരുന്നു. കിഫ്‌ബിയാണ്‌ അതിനു ഏറെ സഹായകരമായത്‌. എന്നാല്‍ സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വായ്‌പകള്‍ക്ക്‌ കേന്ദ്രം കര്‍ശന ഉപാധികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതോടെ നിലവില്‍ സ്‌ഥിതി ആകെ തകിടം മറിഞ്ഞ അവസ്‌ഥയിലാണ്‌ കടന്ന് പോകുന്നത്.

ഇതോടെ വികസന പ്രവര്‍ത്തനങ്ങള്‍ ആകെ സ്‌തംഭിച്ചു. നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇതര സംസ്‌ഥാനങ്ങള്‍ക്ക്‌ നല്‍കുന്ന പരിഗണന കേരളത്തിന്‌ കേന്ദ്രം നല്‍കുന്നില്ലെന്നതാണു മറ്റൊരു കുറ്റപ്പെടുത്തൽ. കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാൻ സാധിക്കാത്തതിൽ ഏറെ വൈമുഖ്യം തന്നെയാണ് പൊതുജനങ്ങൾക്കിടയിൽ ഉയരുന്നത്.

കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതും കിഎഫ്ബി ബാധ്യത സർക്കാറിനറെ ബാധ്യതയെന്ന കേന്ദ്ര നിലപാടുമാണ് മുമ്പി്ലാത്ത പ്രതിസന്ധിയുടെ കാരണമായി ബാലഗോപാൽ വിശദീകരിക്കുന്നത് . പാർട്ടിക്കുള്ളിലെ തർക്കത്തിനപ്പുറത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും പരിഹാരശ്രമങ്ങൾ പാളുന്നതും സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്

കടമെടുത്താലും ഓവര്‍ ഡ്രാഫ്‌റ്റായാലും കാര്യങ്ങള്‍ നടക്കണമെന്ന ഐസക്കിന്റെ രീതി ബാലഗോപാല്‍ പിന്തുടരുന്നില്ലെന്ന്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‌ അഭിപ്രായമുണ്ട്‌. ചെലവ്‌ വര്‍ധിപ്പിച്ച്‌ വരുമാനം കൂട്ടുകയെന്ന ഐസക്കിന്റെ നയത്തിന്‌ പകരം ചെലവ്‌ നിയന്ത്രിക്കുകയെന്ന തലത്തിലേക്കു സര്‍ക്കാര്‍ നീങ്ങുന്നുവെന്ന വിമര്‍ശനവുമുണ്ട്‌. ഐസകിൻറെ സ്വപ്ന ആശയമായ കിഫ്ബിയോട് ബാലഗോപാൽ വേണ്ട താല്പര്യം കാട്ടാത്തതും മറ്റൊരു കാരണം.

എന്നാൽ യാഥാസ്ഥിതിക ധനനയമെന്നാൽ ചെലവാക്കാതിരിക്കൽ ആണ്. ചെലവാക്കാൻ ഒന്നുമില്ലല്ലോ എന്നാണ് ബാലഗോപാൽ അനുകൂലികളുടെ വിശദീകരണം. കൃത്യമായി നല്‍കി കൊണ്ടിരുന്ന ക്ഷേമ പെന്‍ഷന്‍ രണ്ടു മാസമായി മുടങ്ങിയ നിലയിലാണ്‌ ഇപ്പോഴുള്ളത്. ധനസ്‌ഥിതി മോശമായത്‌ പഞ്ചായത്തുതലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെയും താളം തെറ്റിച്ചു. ഇത്‌ താഴേത്തട്ടിലുള്ള വരെ വലിയതോതില്‍ ബാധിച്ചു. ഇതിനു പുറമേ നെല്ല്‌ സംഭരണത്തിലെ പ്രശ്‌നങ്ങളും തദ്ദേശ ഉപതെരഞ്ഞെടുപ്പു തിരിച്ചടിക്കു വഴിവച്ചതായി ഐസക്‌ പക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്.

കടമെടുപ്പിനു കേന്ദ്രം പരിധി നിശ്‌ചയിച്ചതും കിഎഫ്‌ബി ബാധ്യത സര്‍ക്കാരിന്റെ ബാധ്യതയാണെന്ന കേന്ദ്ര നിലപാടുമാണ്‌ മുമ്പില്ലാത്ത വിധത്തിലുള്ള ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിശദീകരിക്കുന്നത്‌. ജി.എസ്‌.ടി. വരുമാനത്തില്‍ വര്‍ധനയുണ്ടെങ്കിലും സംസ്‌ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അത്‌ മതിയാകുന്നില്ല. ശമ്പളവും പെന്‍ഷനും പലിശയുമാകുന്നതോടെ റവന്യു വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ തീരും. ക്ഷേമ പദ്ധതികള്‍ക്കടക്കം തുക കണ്ടെത്തേണ്ടതുണ്ട്‌.

അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിൻ്റെ സാമ്പത്തിക നയം സംബന്ധിച്ച തൻ്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാട് തള്ളി മുൻധനമന്ത്രി തോമസ് ഐസക്. ഗോപകുമാറിൻ്റെ അഭിപ്രായത്തെ പൂർണ്ണമായി തള്ളുന്നുവെന്നും രണ്ടാം പിണറായി സർക്കാരിൻ്റെ സാമ്പത്തിക നയത്തിൽ ഒരു തെറ്റുമില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇടത് സര്‍ക്കാരിൻ്റെ സാമ്പത്തിക നയം രൂപീകരിക്കുന്നത് മുന്നണിയും പാർട്ടിയുമാണ്. ഇപ്പോൾ സംസ്ഥാനത്തുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (28 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (39 minutes ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (44 minutes ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (54 minutes ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (4 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (4 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (4 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (4 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (5 hours ago)

Malayali Vartha Recommends