Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

സര്‍ക്കാര്‍ നീക്കം അതിജാഗ്രതയോടെ... ചാന്‍സലര്‍ പദവി മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നു ഗവര്‍ണര്‍ സൂചിപ്പിച്ചതോടെ, നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്‍ തയ്യാറാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് സൂചന?

14 NOVEMBER 2022 06:45 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ നീക്കം അതിജാഗ്രതയോടെ... ചാന്‍സലര്‍ പദവി മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നു ഗവര്‍ണര്‍ സൂചിപ്പിച്ചതോടെ, നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്‍ തയ്യാറാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് സൂചന?

 

ചാന്‍സലര്‍ പദവി മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നു ഗവര്‍ണര്‍ സൂചിപ്പിച്ചതോടെ, സര്‍ക്കാര്‍ നീക്കം അതിജാഗ്രതയോടെ. നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്‍ തയ്യാറാക്കാന്‍ ഒരുക്കം തുടങ്ങിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ . ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തി ബില്‍ തയ്യാറാക്കിയേക്കും.



ഗവര്‍ണര്‍ പദവിയില്‍ നിന്ന് ചാന്‍സലറെ മാറ്റുന്നതിനു പുറമേ, സര്‍വകലാശാലാ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിയമനിര്‍മാണവും ആലോചനയിലുണ്ട്. തിങ്കളാഴ്ചതന്നെ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു തുടക്കമിടും.

ഗവര്‍ണര്‍ ഭീഷണി തുടരുന്നതിനാല്‍ നിയമസഭ വിളിക്കുന്നതില്‍ ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിര്‍ണായക തീരുമാനമെടുത്തേക്കും. ഓര്‍ഡിനന്‍സ് രാജ്ഭവന് അയച്ചശേഷമുള്ള സ്ഥിതിഗതികള്‍ മന്ത്രിസഭായോഗം വിലയിരുത്തുകയും ചെയ്യും.



തുടര്‍ന്നാകും നിയമസഭ വിളിക്കാനുള്ള സമയക്രമം നിശ്ചയിക്കുക. ഡിസംബറില്‍ തുടങ്ങുന്ന നിയമസഭാസമ്മേളനം ജനവരിയിലേക്കു നീട്ടാനും ആലോചനയുണ്ട്.

ചാന്‍സലറെ നിശ്ചയിക്കാനുള്ള നിയമനിര്‍മാണത്തിനു പുറമേ, ഉന്നതവിദ്യാഭ്യാസ കമ്മിഷനുകളുടെ ശുപാര്‍ശകളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.


പ്രോ-ചാന്‍സലറായി ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതല്‍ അധികാരം, സിന്‍ഡിക്കേറ്റും സെനറ്റും ഉള്‍പ്പെടെയുള്ള സര്‍വകലാശാലാ ഭരണസമിതികളുടെ ഘടന തുടങ്ങിയ കാര്യങ്ങളിലൊക്കെ നയപരമായ തീരുമാനമെടുക്കേണ്ടിവരും. ഇതെല്ലാം പരിശോധിച്ചാകും നിയമനിര്‍മാണം നടത്തുക.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (1 hour ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (1 hour ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (1 hour ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (2 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (2 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (2 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (4 hours ago)

Malayali Vartha Recommends