നിലവിളിച്ച് മാതാപിതാക്കള്‍.... വീട്ടില്‍ നിന്ന് സൈക്കിളില്‍ കളിക്കാന്‍ പോകുകയായിരുന്ന വിദ്യാര്‍ഥി റോഡരികിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

നിലവിളിച്ച് മാതാപിതാക്കള്‍.... വീട്ടില്‍ നിന്ന് സൈക്കിളില്‍ കളിക്കാന്‍ പോകുകയായിരുന്ന വിദ്യാര്‍ഥി റോഡരികിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍.
കോഴിക്കോട് നഗരത്തില്‍ പുതിയങ്ങാടിയിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടിമിന്നലേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരം. കാരാപ്പറമ്പ് സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അസൈന്‍ (15) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. സ്‌കൂളില്‍ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ .
അതേസമയം സമയം ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നതിനാല്‍ മിന്നലേറ്റ് തെറിച്ചു വീണതാകാമെന്നു സംശയമുണ്ട്. വെള്ളത്തിലേക്കു മുഖം കുത്തിയ നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍.
"
https://www.facebook.com/Malayalivartha


























