കൊച്ചിയില്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ ജീവനക്കാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്... ലേബര്‍ കമ്മീഷണര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും

കൊച്ചിയില്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ ജീവനക്കാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്... ലേബര്‍ കമ്മീഷണര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും.
ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ചാണ് തൊഴിലാളികളുടെ സമരം. വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്ത് സമരം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























