Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പീഡനക്കേസിന് പകരം പ്രൊമോഷൻ; പിന്നെ പീഡനം പതിവായി; മൊഴി വ്യക്തമല്ല; എസ് എച് ഒ പി.ആർ. സുനുവിന്റെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയില്ല

14 NOVEMBER 2022 07:09 AM IST
മലയാളി വാര്‍ത്ത

More Stories...

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

തൃക്കാക്കരയിലെ വീട്ടമ്മയെ തൊഴിൽതട്ടിപ്പു കേസിൽ ജയിലിലായ ഭർത്താവിനെ രക്ഷിക്കാമെന്ന് വാഗ്ദാനംചെയ്ത് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ. സുനുവിന്റെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തിയില്ല. കൊച്ചിയിലെത്തിച്ച പ്രതിയെ രാത്രി വൈകിയും ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മൊഴി ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതി പൊലീസുകാരനായതു കൊണ്ട് തന്നെ പ്രതിയെ സംരക്ഷിക്കാനും പൊലീസുകാർ ശ്രമിക്കുന്നുണ്ട്. പ്രതിയെ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിക്കാതെ സംരക്ഷിക്കുകയാണ് . ഞായറാഴ്ച രാവിലെ മുതൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ മാധ്യമ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ആരോപണ വിധേയനായ പൊലീസുകാരനെ കൊണ്ടുവരുമെന്നറിഞ്ഞ് മണിക്കൂറുകളോളം അവർ കാത്തുനിന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയില്ല. എറണാകുളം ഡി.സി.പി. ഓഫീസ്, കമ്മിഷണർ ഓഫീസ്, പൊലീസ് ക്ലബ്ബ് എന്നിവിടങ്ങളിലും മാധ്യമ പ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും അവിടെയും പ്രതിയുണ്ടായില്ല.

യുവതിയുടെ പരാതി പ്രകാരം ചോദ്യം ചെയ്യൽ മാത്രമാണുള്ളത്, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ സ്റ്റേഷനിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്നുമായിരുന്നു തൃക്കാക്കര പൊലീസിന്റെ പ്രതികരണം. കൊച്ചി മരട് സ്വദേശിയായ സിഐ. പി.ആർ. സുനു നേരത്തേയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലെടുത്ത കോസ്റ്റൽ സിഐ. സുനുവിനെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലാണുള്ളത് . ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്റ്റേഷനിലെത്തിയാണ് തൃക്കാക്കര പൊലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സുനുവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെപ്പോലും വിവരമറിയിച്ചത്.

പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത് അടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു. കഴിഞ്ഞ മെയ്‌ മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തെന്നാണ് ഇന്നലെ യുവതി നൽകിയ പരാതിയിൽ പറയുന്നത്. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സി ഐ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്. പരാതിപ്പെട്ടാൽ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്നുള്ളതുകൊണ്ടും ജയിലിൽ കഴിയുന്ന ഭർത്താവിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കാമെന്നും ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി വ്യക്തമാക്കി.

തൃക്കാക്കര ടെമ്പിൾ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന മുൻ പട്ടാളക്കാരന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ 22 കാരിയാണ് പീഡനത്തിന് ഇരയായത്.കടവന്ത്രയിലെ ശശിയുടെ വീട്ടിൽ 2021 മേയിലാണ് പീഡനങ്ങൾക്ക് തുടക്കം. വീട്ടിൽവച്ച് ശശി കെട്ടിപ്പിടിക്കുകയും അശ്ളീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. 2022 മേയിലാണ് തൃക്കാക്കര ക്ഷേത്രം റോഡിലെ പരാതിക്കാരിയുടെ വാടക വീട്ടിലെത്തി സുനു പീഡിപ്പിച്ചത്. രാജീവും വിജയലക്ഷ്‌മിയും ഒത്താശ ചെയ്തു. മേയിൽ തന്നെ മറ്റൊരു ദിവസം വീണ്ടുമെത്തിയ സുനുവും രാജീവും പീഡിപ്പിച്ചു. ആഗസ്റ്റ് 30ന് വിജയലക്ഷ്‌മിയുടെ പരിചയക്കാരായ രണ്ടുപേരും ക്ഷേത്ര ജീവനക്കാരൻ അഭിലാഷും വീട്ടിലെത്തി കൂട്ടമാനഭംഗം ചെയ്തു.

വീട്ടുജോലിക്കാരി വിജയലക്ഷ്‌മി ഒന്നും തൃക്കാക്കര സ്വദേശി രാജീവ് രണ്ടും തൃക്കാക്കര ക്ഷേത്രം ജീവനക്കാരൻ അഭിലാഷ് നാലും പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി അഞ്ചും പ്രതികളാണ്. ആറും ഏഴും പ്രതികൾ കണ്ടാലറിയുന്നവരാണ്.

എറണാകുളം മരട് സ്വദേശിയായ സുനു മുളവുകാട് സിഐ ആയിരിക്കുമ്പോൾ മാനഭംഗക്കേസിൽ മൂന്നാം പ്രതിയായി. ബി.ടെക്കുകാരിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായെങ്കിലും സർവീസിൽ തുടരുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മേയിലാണ് കോഴിക്കോട്ടെ കോസ്റ്റൽ സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (25 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (36 minutes ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (41 minutes ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (51 minutes ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (59 minutes ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (3 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (4 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (4 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (4 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (5 hours ago)

Malayali Vartha Recommends