കിട്ടിയത് എട്ടിന്റെ പണി..... മോഷ്ടിച്ച ബൈക്ക് നന്നാക്കാനായി എത്തിയത് ഉടമയുടെ വര്‍ക് ഷോപ്പില്‍... തന്റെ ബൈക്ക് കണ്ട് ഞെട്ടി ഉടമ, ഒടുവില്‍ സംഭവിച്ചത്....

കിട്ടിയത് എട്ടിന്റെ പണി..... മോഷ്ടിച്ച ബൈക്ക് നന്നാക്കാനായി എത്തിയത് ഉടമയുടെ വര്‍ക് ഷോപ്പില്‍... തന്റെ ബൈക്ക് കണ്ട് ഞെട്ടി ഉടമ, ഒടുവില്‍ സംഭവിച്ചത്....
മോഷ്ടിച്ച ബൈക്കുമായി കള്ളന്‍ എത്തിയത് ഉടമയുടെ വര്‍ക് ഷോപ്പില്‍. തന്റെ മോഷണം പോയ ബൈക്ക് കണ്ട് ഉടമ ഞെട്ടലിലായി. ഉടന്‍ തന്നെ യുവാവിനെ തടഞ്ഞ് വച്ചു.
കാക്കനാട് വാഴക്കാല പുളിക്കില്ലം ഈസ്റ്റ് റോഡിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രതി ബൈക്ക് മോഷ്ടിച്ചത്. പിന്നേറ്റ് തകരാറിലായ ബൈക്ക് നന്നാക്കാന്‍ അബദ്ധത്തില്‍ അശ്വിന്‍ എത്തിയത് ഉടമയുടെ തന്നെ വര്‍ക്ക്ഷോപ്പിലും.
യുവാവിനെ തടഞ്ഞുവച്ച് തൃക്കാക്കര പൊലീസിന് കൈമാറുകയായിരുന്നു ഉടമ. എറണാകുളം കോമ്പാറ പുതുളളിപറമ്പില്‍ വീട്ടില്‍ അശ്വിന്‍ രാജേന്ദ്രനാണ് (22) ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha